സഹകരണനിക്ഷേപ സമാഹരണം: പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന് അവാര്‍ഡ്
Mar 16, 2013, 14:15 IST

കാസര്‍കോട്: 2011-12 വര്‍ഷത്തെ സഹകരണ നിക്ഷേപ സമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചതിനുള്ള ബഹുമതി കാസര്‍കോട് താലുക്ക് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം നേടി.
എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നടന്ന സഹകരണ നിക്ഷേപ ഗാരന്റി ഉദ്ഘാടന ചടങ്ങില്‍ സംഘം പ്രസിഡണ്ട് വി. രവീന്ദ്രനും സെക്രട്ടറി കെ. രാഘവനും സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇതിനു മുമ്പും പലവട്ടം പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന് ഈ പുരസ്‌കാരം ലഭിച്ചിരുന്നു.
Keywords: Kasaragod, Award, Kerala, Kasaragod Thaluk, Ernakulam District Co-operative Bank, T.V. Rajendran, K. Raghavan, Public Service Co-operative Group, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.