പബ്ലിക് സര്‍വന്റ്‌സ് സഹ. സംഘം സുവര്‍ണ ജൂബിലി ആഘോഷം 16ന്
Dec 11, 2013, 13:00 IST
കാസര്‍കോട്: കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം സുവര്‍ണ ജൂബിലി ആഘോഷം ഡിസംബര്‍ 16 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്നു മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് നിര്‍വഹിക്കും.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ പി. രാഘവന്‍ അധ്യക്ഷത വഹിക്കും. കെ.ജി പ്രദീപ്കുമാര്‍, ബാലകൃഷ്ണ വൊര്‍കുട്‌ലു, പി. ദിവാകരന്‍, കെ.എം മുഹമ്മദ്ബഷീര്‍, പി.വി കുഞ്ഞമ്പു, കെ.വി ഗോവിന്ദന്‍, എം. ചന്ദ്രശേഖന്‍, പി.വി രാജേന്ദ്രന്‍, എം. അശോക് റൈ, വി. രവീന്ദ്രന്‍, കെ. രാഘവന്‍ പ്രസംഗിക്കും.
1964 ഒക്ടോബര്‍ 26 ന് രജിസ്റ്റര്‍ ചെയ്ത് 28ന് പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. നിലവില്‍ ആറ് ബ്രാഞ്ചുകളും ഒരു നീതി സ്‌റ്റോറും, ഒരു നീതി മെഡിക്കല്‍ സ്‌റ്റോറും സംഘത്തിന്റെ കീഴിലുണ്ട്. ചന്ദ്രഗിരി റോഡിന് സമീപം ഹെഡ് ഓഫീസിനായി മൂന്ന് നില കെട്ടിടം പണി പുരോഗമിക്കുകയാണ്.
5000 ല്‍ പരം അംഗങ്ങളുള്ള സംഘം ഇപ്പോള്‍ സ്‌പെഷ്യല്‍ ഗ്രേഡ്പദവി നേടിയിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിന് അഞ്ച് തവണ സംസ്ഥാന അടിസ്ഥാനത്തില്‍ സഹകരണ മന്ത്രിയുടെ ട്രോഫി കരസ്ഥമാക്കി. 2011ല്‍ മാതൃകാ സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. രാഘവന്‍, ജനറല്‍ കണ്‍വീനര്‍ രാഘവന്‍ ബെള്ളിപ്പാടി, സംഘം പ്രസിഡണ്ട് വി. രവീന്ദ്രന്‍, ടി. വിഷ്ണു നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Press Meet, Kerala, Public Service Co-operative, Golden Jubilee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.