പബ്ലിക്ക് സര്‍വ്വന്റ്‌സ് സാഹിത്യ അവാര്‍ഡ് ഏര്‍പ്പെടുത്തി
Mar 12, 2014, 19:25 IST
കാസര്‍കോട്: കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വ്വന്റ്‌സ് സഹ. സംഘം സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ സംസ്ഥാന തലത്തില്‍ സാഹിത്യ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. 10,010 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഈ വര്‍ഷം കവിതയ്ക്കാണ് നല്‍കുക.
കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വന്റ് സഹകരണ സംഘം 2014 സുവര്‍ണ്ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ വര്‍ഷം കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. 2012, 2013 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം അവാര്‍ഡിന് പരിഗണിക്കും. ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍, ആസ്വാദകര്‍ എന്നിവര്‍ക്ക് അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള സൃഷ്ടികള്‍ അയക്കാവുന്നതാണ്. ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള സൃഷ്ടികളുടെ മൂന്ന് പതിപ്പുകള്‍ 2014 ഏപ്രില്‍ 30ന് മുമ്പ് ലഭിക്കത്തക്ക വിധം സെക്രട്ടറി, കാസര്‍കോട് താലുക്ക് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം, എം.ജി. റോഡ്, കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ അയക്കണം.
വാര്‍ത്താ സമ്മേളനത്തില്‍ സുവര്‍ണ്ണ ജൂബിലിയാഘോഷ സംഘാടക സമിതി ചെയര്‍മാന്‍ പി. രാഘവന്‍, സംഘം പ്രസിഡന്റ് വി. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. രാഘവന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, kasaragod, Press meet, Press Club, Award, poet,
Advertisement:
വാര്‍ത്താ സമ്മേളനത്തില്‍ സുവര്‍ണ്ണ ജൂബിലിയാഘോഷ സംഘാടക സമിതി ചെയര്‍മാന്‍ പി. രാഘവന്‍, സംഘം പ്രസിഡന്റ് വി. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. രാഘവന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍