ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി
May 24, 2013, 20:24 IST
കാസര്‍കോട്: കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പൊതു ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാര നിര്‍ദേശം സമാഹരിക്കുന്നതിനും വേണ്ടി ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.
കാസര്‍കോട് ജില്ലയിലെ പരിപാടി ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാനഗറിലെ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.
പൊതു ജനങ്ങളുടെ പരാതികള്‍ മെയ് 28 വരെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കണം. 28 ന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പരാതികള്‍ തിട്ടപ്പെടുത്തുകയും 29,30,31 തീയ്യതികളില്‍ അവ ക്രോഡീകരിച്ച് അതത് തലത്തില്‍ പരിഹരിക്കുകയും ചെയ്യും. പരിഹാരം കാണാന്‍ കഴിയാത്തവ ജില്ലാ തലത്തില്‍ പരിഗണിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. പി. ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍ രാജ്, ഡോ. ഇ. മോഹനന്‍, ഡോ. ബി. മുഹമ്മദ് അഷീല്‍, ഡോ. എ.വി സുരേഷ്, ഡോ. എ.കെ രേഷ്മ, എം. രാമചന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Keywords: Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.