മെയ് 16 ന് പൊതു അവധി
May 13, 2016, 10:00 IST
കാസര്‍കോട്:(www.kasargodvartha.com 13.05.2016) നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് 16 ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. പീടികത്തൊഴിലാളി ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യസംരംഭകര്‍, സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടൊപ്പമുളള അവധി അനുവദിക്കുന്നതിന് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ദിവസവേതനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
Keywords: Kasaragod, Election 2016, Educational Institution, Business Institutions, Employees, Job Shift, Daily Wagers, Temporary Wagers, Holiday.

Keywords: Kasaragod, Election 2016, Educational Institution, Business Institutions, Employees, Job Shift, Daily Wagers, Temporary Wagers, Holiday.