കാസര്‍കോട്ട് റേഷന്‍ സാധനങ്ങള്‍ കിട്ടാക്കനി
Apr 30, 2012, 10:43 IST
കാസര്‍കോട്: കാസര്‍കോട്ടെ റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ കിട്ടാക്കനിയാകുന്നു. ആഴ്ചകളായി റേഷന്‍സാധനങ്ങള്‍ കിട്ടുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. സാധാരണക്കാരാണ് ഇതുമൂലം ഏറെ വലയുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പോലും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ല. അന്ത്യോദയ അന്നപൂര്‍ണ്ണ അരിവതരണവും നിലച്ചിരിക്കുകയാണ്.
റേഷന്‍ വ്യാപാരികള്‍ പറയുന്നത് എഫ്.സി.ഐയിലെ തൊഴിലാളി സമരം മൂലം റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ലെന്നാണ്. എന്നാല്‍ ഉപഭോക്താക്കള്‍ പറയുന്നത് റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് മറിച്ചു വില്‍ക്കുന്നതുകൊണ്ടാണ് സാധനങ്ങള്‍ കിട്ടാതെന്നാണ്. പ്രശ്‌നം പരിഹരിക്കാന്‍ സിവില്‍ സപ്ലൈ അധികൃതരും നടപടി സ്വീകരിക്കുന്നില്ല. തളങ്കരയിലെ അഞ്ചിലധികം റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ തീര്‍ന്നിട്ട് ആഴ്ചകളായി. തളങ്കര കടവത്ത്, ഖാസി ലൈന്‍, തെരുവത്ത്, ഗസാലി നഗര്‍, തായലങ്ങാടി തുടങ്ങിയ റേഷന്‍കടകളിലൊന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ലെന്നാണ് പരാതി. അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചാസാര തുടങ്ങിയ ഒരു സാധനങ്ങളും കിട്ടുന്നില്ലെന്നാണ് പരാതി. റേഷന്‍കടകളിലെത്തി ദിവസവും ഉപഭോക്താക്കള്‍ മടങ്ങി പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

Keywords: Kasaragod, Ration Shop, Ration Sales