city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ബീവറേജസ് അടച്ചു പൂട്ടണം: ജനകീയ കണ്‍വെന്‍ഷന്‍

ഉദുമ: (www.kasargodvartha.com 21/06/2015) ഉദുമയ്ക്കും പാലക്കുന്നിനുമിടയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിത്തീരുകയും ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിന് തടസമായി തീരുകയും ചെയ്യുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതക്കരികിലുള്ള ഉദുമ പള്ളം ബീവറേജസ് അടച്ചുപൂട്ടണമെന്ന് ലഹരിമാഫിയാ വിരുദ്ധ ജനാധിപത്യ സമിതി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല്‍പതോളം റോഡപകടങ്ങളും ട്രെയിന്‍ അപകടങ്ങളിലും മരണമടക്കം സംഭവിച്ചിട്ടുണ്ട്. റോഡ് തടസമുണ്ടാക്കിയും സാമൂഹ്യ ദ്രോഹങ്ങള്‍ ഏല്‍പ്പിച്ചും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും വലിയ പ്രതിസന്ധിയായി മാറുകയാണ് ഔട്ട്‌ലെറ്റ്. ദേശീയ - സംസ്ഥാന പാതയോരങ്ങളിലെ മദ്യ ശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മതജാതികള്‍ക്കതീതമായി ജനങ്ങള്‍ ഒത്തൊരുമിച്ച് ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യേച്ചരി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ ബഷീര്‍ പി.കെ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, ഡി.സി.സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് മധു മുതിയക്കാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രടറി അംബൂഞ്ഞി തലക്‌ളായി,  ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വൈ കൃഷ്ണദാസ്, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് എന്‍.എം റിയാസ്, പാലക്കുന്ന് ശ്രീ ഭഗവദി ക്ഷേത്രം പ്രസിഡണ്ട് അഡ്വ കെ. ബാലകൃഷ്ണന്‍, കോട്ടിക്കുളം മഹല്ല് സെക്രട്ടറി യു.കെ മുഹമ്മദ്കുഞ്ഞി, ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ശെരീഫ്, പീപ്പിള്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി പ്രദീപ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാറൂഖ് കാസ്മി, വൈസ് ചെയര്‍മാന്‍ അഡ്വ. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ പി.കെ അബ്ദുല്ല സ്വാഗതവും പി. പത്മരാജന്‍ നന്ദിയും പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് സായാഹ്ന ധര്‍ണ നടത്താനും തീരുമാനിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമ ബീവറേജസ് അടച്ചു പൂട്ടണം: ജനകീയ കണ്‍വെന്‍ഷന്‍
ഉദുമ ബീവറേജസ് അടച്ചു പൂട്ടണം: ജനകീയ കണ്‍വെന്‍ഷന്‍

Keywords : Kasaragod, Kerala, Udma, Natives, Convention, Meeting, Beverages Outlet, Udma Pallam, Public convention against Udma beverage.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia