Charity Event | പി ടി എച്ച് ബിരിയാണി ചലഞ്ചിന് തുടക്കം

● നിർധനരായ കിടപ്പുരോഗികളെ സഹായിക്കുന്നതിന് പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്.) ബിരിയാണി ചലഞ്ചിന് തുടക്കമായി.
● മുസ്‌ലിം ലീഗ് നേതാക്കളും യുവ വ്യവസായികളും ഒന്നിച്ച് പങ്കുചേരുന്നു
കാസർകോട്: (KasargodVartha) നിർധനരായ കിടപ്പുരോഗികളെ സഹായിക്കുന്നതിന് പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്.) കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി. ചലഞ്ചിലേക്കുള്ള ആദ്യ തുക യുവ വ്യവസായി സമീർ ജി.കോം, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് കൈമാറി. തുടർന്ന്, മുസ്‌ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം ട്രഷറർ കെ.ബി. കുഞ്ഞാമുവും തുക കൈമാറി.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, വൈസ് പ്രസിഡന്റ് എ.എം. കടവത്ത്, സെക്രട്ടറി എ.ബി. ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, പി.ടി.എച്ച്. ജില്ലാ കോർഡിനേറ്റർ ജലീൽ കോയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#PTHChallenge, #KasaragodNews, #CharityEvent, #MuslimLeague, #CommunitySupport, #BiryaniChallenge