ഗവ. കോളജ് മികവിന്റെ നിറവില്‍; സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി പ്രഖ്യാപിക്കണമെന്ന് പി.ടി.എ
Jul 16, 2013, 12:46 IST
കാസര്‍കോട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് ലഭിച്ച കാസര്‍കോട് ഗവണ്‍മെന്റ് കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി പ്രഖ്യാപിക്കണമെന്ന് പി.ടി.എ കമ്മിറ്റിയും കോളജ് അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 14 യു.ജി കോഴ്‌സുകളും ഏഴ് പി.ജി കോഴ്‌സുകളും അഞ്ച് റിസേര്‍ച്ച് സെന്ററുകളുമുള്ള കോളജ് ഉത്തരകേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 1957 ല്‍ സ്ഥാപിച്ച ഈ കോളജില്‍ നിലവില്‍ 1250 ലേറെ വിദ്യാര്‍ത്ഥികളും 95 അധ്യാപകരും 42 മറ്റു ജീവനക്കാരും ഉണ്ട്. യു.ജി.സിയുടെ നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടപ്പാക്കി വരുന്നു.
ദേശീയ-അന്തര്‍ ദേശീയ സെമിനാറുകളും ഇവിടെ നടത്തിവരുന്നു. എന്‍.എസ്.എസ് യൂണിറ്റിന് ലഭിച്ച ദേശീയ അവാര്‍ഡും ഇക്കണോമിക്‌സ് വിഭാഗത്തിലെ അന്തര്‍ദേശീയ പ്രൊജക്റ്റും ബോട്ടണി വിഭാഗത്തിലെ അധ്യാപകരുടെ പുതിയ പ്ലാന്റിന്റെ അന്തര്‍ദേശീയ തലത്തിലുള്ള റിപോര്‍ട്ടിങും കോളജിന്റെ നേട്ടങ്ങളില്‍ ചിലതാണ്.
മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ കോളജിന് മുതല്‍കൂട്ടാകുമെന്ന് പി.ടി.എ വിലയിരുത്തു. കേരളാ സംസ്ഥാന ബയോഡൈവേര്‍സ് ബോര്‍ഡിന്റെ 50,000 രൂപയുടെ ഹരിത അവാര്‍ഡ് കോളജിന് ലഭിക്കാന്‍ പ്രവര്‍ത്തിച്ച ബോട്ടണി ഡിപാര്‍ട്ട്‌മെന്റിനെ പി.ടി.എ അഭിനന്ദിച്ചു. കോളജിന്റെ അക്കാദമിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും സഹകരണം യോഗം അഭ്യര്‍ത്ഥിച്ചു.
2013-14 അധ്യയന വര്‍ഷത്തിലേക്ക് നടന്ന ബിരുദതല പ്രവേശനത്തിന് പല വിഷയങ്ങള്‍ക്കും ചുരുങ്ങിയ സീറ്റുകളിലേക്കായി 1500 ലധികം അപേക്ഷകരുണ്ടായത് കോളജ് നല്‍കുന്ന ഉന്നത വിദ്യാഭ്യാസത്തിന് നിദാനമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. സജീവ് സാമുവല്‍ റോസ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി അജയകുമാര്‍, അനന്ത പത്മനാഭന്‍, ഡോ. രാധാകൃഷ്ണന്‍, പ്രൊഫ. ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Govt.college, Press meet, PTA, Kerala, Vidya Nagar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.