city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ സര്‍വീസിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കാന്‍ ബൃഹദ്പദ്ധതിയുമായി ഇവൈസിസി എരിയാല്‍

എരിയാല്‍: (www.kasargodvartha.com 18/12/2016) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗങ്ങളിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കാന്‍ ബൃഹദ് പദ്ധതിയുമായി  ഇവൈസിസി എരിയാല്‍. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ സൈറ്റുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രഗല്‍ഭരായ അധ്യാപകരുടെ സഹായത്താല്‍ ക്ലാസ്സുകളും സംഘടിപ്പിക്കും.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ അബ്ദുര്‍ റഹിമാന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങളെക്കുറിച്ചും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നല്‍കുന്ന സ്വയം തൊഴില്‍ വായ്പ്പകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് 'സര്‍ക്കാര്‍ ഉദ്യോഗങ്ങളും സ്വയം തൊഴില്‍ പദ്ധതികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുമായി സംശയ നിവാരണം നടത്താന്‍ യുവജനങ്ങള്‍ക്ക് അവസരം ലഭിച്ചു.

സാഹിത്യവേദി ജനറല്‍ സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ മുഖ്യാതിഥിയായി. ഇവൈസിസി എരിയാല്‍ പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ഷീര്‍ എ ഇ സ്വാഗതവും മുനീര്‍ ഇ എം നന്ദിയും പറഞ്ഞു. സമീര്‍ ഇ എം, ശുക്കൂര്‍ എരിയാല്‍, ഖലീല്‍ മലബാര്‍, കബീര്‍ ഗസല്‍, രിഫായി എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ സര്‍വീസിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കാന്‍ ബൃഹദ്പദ്ധതിയുമായി ഇവൈസിസി എരിയാല്‍

Keywords: Kasaragod, Eriyal, PSC, Coaching, Kerala, Central, Government, Employment Exchange, PSC coaching class conducted by eycc eriyal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia