Protest | ലഹരിക്കും സൈബർ തട്ടിപ്പുകൾക്കുമെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് എസ്എസ്എഫ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി
Updated: Feb 3, 2025, 21:01 IST

Photo: Arranged
● സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ ഉദ്ഘാടനം ചെയ്തു
● റസീൻ അബ്ദുല്ല കണ്ണൂർ പ്രഭാഷണം നടത്തി
● പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് എസ്എസ്എഫ്
കാസർകോട്: (KasargodVartha) വിദ്യാർഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗം വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്എസ്എഫ് ജില്ലാ കമ്മിറ്റി കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. 'ഡ്രഗ്സ്, സൈബർ ക്രൈം; അധികാരികളെ നിങ്ങളാണ് പ്രതി' എന്ന പ്രമേയത്തിൽ നടന്ന മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ അണിനിരന്നു.
മാർച്ച് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. റസീൻ അബ്ദുല്ല കണ്ണൂർ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദർ മദനി, എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ, എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് നംഷാദ്, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷ സുറൈജി തുടങ്ങിയവർ സംസാരിച്ചു. സ്വാദിഖ് ആവളം, ഷംസീർ സൈനി, സുബൈർ ബാഡൂർ തുടങ്ങിയവർ സംബന്ധിച്ചു. മാർച്ചിന് ശേഷം ജില്ലാ ഭാരവാഹികൾ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.

വിദ്യാർഥികളിൽ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന്റെ പ്രധാന കാരണം ലഹരിയാണെന്നും എന്നാൽ, വിദ്യാർത്ഥികളിലേക്ക് മയക്കുമരുന്നും മറ്റ് ലഹരി ഉത്പന്നങ്ങളും എത്തിക്കുന്നത് ആരാണെന്ന ചിന്തയിലേക്ക് പലപ്പോഴും നമ്മൾ കടന്നു പോകുന്നില്ലെന്നും എസ്എസ്എഫ് ഭാരവാഹികൾ പറഞ്ഞു. ലഹരി ക്രൈമുകളിലെ അവസാന കണ്ണികൾ മാത്രമാണ് വിദ്യാർത്ഥികൾ. അവർ മാത്രമാണ് പലപ്പോഴും ക്രൂശിക്കപ്പെടുന്നത്.
പിന്നിലെ വമ്പൻ സ്രാവുകൾ ഇപ്പോഴും നമ്മുടെ നാടുകളിൽ സ്വൈര്യ വിഹാരം നടത്തുകയാണ്. അവരിലേക്ക് അന്വേഷണങ്ങൾ എത്താതിരിക്കുകയും, ചൂണ്ടുവിരലുകൾ ഉയരാതിരിക്കുകയും ചെയ്യുന്ന കാലത്തോളം നമ്മളെ കലികാലത്തെ ഓർത്ത് പരിതപിച്ചു കൊണ്ടേയിരിക്കേണ്ടിവരുമെന്നും എസ്എസ്എഫ് ഭാരവാഹികൾ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ!
SSF held a protest march to the Kasaragod District Police Chief's office against the increasing use of drugs and cyber fraud among students and youth. The protesters demanded that the real culprits behind these crimes be found and punished.
#Drugs #CyberFraud #SSFProtest #YouthAgainstDrugs #Kerala #ProtestMarch