city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലെയും പാളത്തിനോടനുബന്ധിച്ച് വഴിയടച്ച റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; 22ന് ചേരുന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ ഉറപ്പ്

കാസര്‍കോട്: (KasargodVartha) സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലെയും പാളത്തിനോടനുബന്ധിച്ചുള്ള വഴികളെല്ലാം കെട്ടിയടച്ച റെയില്‍വെയുടെ നടപടിക്കെതിരെ പ്രതിഷേധം. നടന്നുപോകാന്‍ പോലും വഴിയില്ലാതെ ജനങ്ങള്‍ ദുരിതത്തിലായതോടെയാണ് പ്രതിഷേധം ശക്തമായത്.

Rajmohan Unnithan | സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലെയും പാളത്തിനോടനുബന്ധിച്ച് വഴിയടച്ച റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; 22ന് ചേരുന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ ഉറപ്പ്

കാസര്‍കോട് തായലങ്ങാടിയില്‍ ഒരു മാസത്തിലധികമായി നാട്ടുകാര്‍ കടുത്ത അതൃപ്തിയിലാണ്. നേരത്തെ റെയില്‍വെ ഗേറ്റ് ഉണ്ടായിരുന്ന ഇവിടെ പാത ഇരട്ടിപ്പിച്ചതോടെ റെയില്‍വെ ഗേറ്റ് ഒഴിവാക്കി നടവഴി മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ നൂറുകണക്കിന് ജനങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന വഴിയാണ് ഒരു സുപ്രഭാതത്തില്‍ കൊട്ടിയടച്ചത്.

Rajmohan Unnithan | സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലെയും പാളത്തിനോടനുബന്ധിച്ച് വഴിയടച്ച റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; 22ന് ചേരുന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ ഉറപ്പ്

പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമടക്കം ഇതുകാരണം കിലോമീറ്ററുകള്‍ ചുറ്റി ടൗണിലേക്ക് പോകേണ്ട അവസ്ഥയാണ്. അസുഖം വന്നാല്‍പോലും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും റെയില്‍വെ തങ്ങളുടെ പ്രയാസം കാണണമെന്നും മുന്‍ നഗരസഭാ കൗണ്‍സിലര്‍ സെമീറ മുജീബും പറഞ്ഞു.

ഈ വിഷയം പാലക്കാട് ഡിവിഷനെയും ചെന്നൈ സതേന്‍ റെയില്‍വെയെയും അറിയിക്കുമെന്നും പരിഹാരം ഉണ്ടായില്ലെങ്കില്‍ റെയില്‍വെ മന്ത്രിയെതന്നെ ഡെല്‍ഹിയില്‍ പോയി കാണുമെന്നും പരിഹാര നടപടിയുണ്ടായില്ലെങ്കില്‍ ഏതറ്റംവരെയും പോകുമെന്നും സ്ഥലം സന്ദര്‍ശിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. 22ന് പാലക്കാട് ചേരുന്ന കാസര്‍കോട് മുതല്‍ എറണാകുളം വരെയുളള എംപിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നത തലയോഗത്തില്‍ ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ശക്തമായി തന്നെ ഉന്നയിക്കുമെന്നും എംപി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

നാട്ടുകാരും, ജനപ്രതിനിധിഗികളും, ജമാഅത്ത് കമിറ്റി അംഗങ്ങളും ചേര്‍ന്ന് എംപിക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി റെയില്‍വേ നടവഴി സ്ഥിതി ചെയ്യുന്ന തയാലങ്ങാടി സന്ദര്‍ശിച്ചത്.

മുനിസിപല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സഹീർ ആസിഫ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തയാലങ്ങാടി, സകരിയ കുന്നില്‍, യഫാ തയാലങ്ങാടി പ്രസിഡന്റ് ഗഫൂര്‍ മാളിക, നിയാസ്, അൻവർ സാദത്, ജഅ'ഫർ ഫോർട് റോഡ് എന്നിവരും നാട്ടുകാരും സംബന്ധിച്ചു.

അതേസമയം, പുതുവത്സരം ആഘോഷിക്കാന്‍ പോകുന്നതിനിടെ കോഴിക്കോട് വിദ്യാര്‍ഥി ഇരുചക്ര വാഹനം റെയില്‍വെ ട്രാകില്‍ കയറ്റിയതിന് പിന്നാലെയുണ്ടായ അപകടത്തില്‍ മരിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
  
Rajmohan Unnithan | സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലെയും പാളത്തിനോടനുബന്ധിച്ച് വഴിയടച്ച റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; 22ന് ചേരുന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ ഉറപ്പ്

Keywords: Protests, Rail Road, Closures, Railway, State, Rajmohan Unnithan MP, MPs Meeting, Protests against the rail road closures across the state; Rajmohan Unnithan MP said that the matter will be raised in MPs meeting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia