city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കെറെയിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു; പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം

protests against kerala silverline project intensify demand
Photo: Arranged

● ജില്ലാ ചെയർമാൻ വി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി
● പദ്ധതി അശാസ്ത്രീയമാണെന്ന് സംയുക്ത സമിതിയുടെ ആരോപണം

കാസർകോട്: (KasargodVartha) സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. കാസർകോട്ട് സിൽവർലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുത്തവർ പദ്ധതി ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്രറെയിൽവേ മന്ത്രി പദ്ധതി രേഖ പരിഷ്‌കരിച്ചാൽ അനുമതി നൽകാമെന്ന നിലപാട് സ്വീകരിച്ചതിനെതിരെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാനൊരുങ്ങുന്നത്. സിൽവർലൈൻ പദ്ധതി അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അശാസ്ത്രീയമാണെന്നും അത് പരിഷ്‌കരിക്കുന്നത് പ്രായോഗികമല്ലെന്നും റെയിൽവേയുടെ അനുമതിയില്ലാതെ റെയിൽവേ ഭൂമി അലൈൻമെൻറിൽ പെടുത്തിയത് വഴി അലൈൻമെൻറ് ഇല്ലാത്ത ഡിപിആറാണ് സിൽവർലൈനിന്റേതെന്നും സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ പറഞ്ഞു. ജനങ്ങളുടെ യാത്രാ സൗകര്യത്തിനായി നിലവിലുള്ള റെയിൽവേ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുകയും വേഗപാതകൾ നിർമ്മിക്കുകയുമാണ് വേണ്ടത്. ജനദ്രോഹകരമായ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ ചെറുത്തുനിൽപ് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജില്ലാ ചെയർമാൻ വി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വർഗീസ്.കെ.കെ അദ്ധ്യക്ഷനായിരുന്നു. ജില്ല കൺവീനർ അഡ്വ.ടി.വി.രാജേന്ദ്രൻ, വി.കെ.വിനയൻ, പി.വി.മോഹനൻ, കെ.സുരേശൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

#SilverLineProtest #Kerala #PublicOpposition #RailwayMinister #CancelSilverLine #Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia