ഉദുമയിലെ വൈദ്യുതി ഓഫീസ് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു
Oct 22, 2012, 18:00 IST
കാസര്‍കോട്: ഉദുമയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസ് അജ്ഞാത സംഘം അടിച്ച് തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഉദുമ സെക്ഷന്‍ കീഴില്‍ വൈദ്യുതി നിലച്ചിരുന്നു. ഉപഭോക്താക്കള്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെതുടര്‍ന്ന് നാട്ടുകാരായ ചിലര്‍ സംഘടിച്ച് വൈദ്യുതി ഓഫീസിലെത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതായാണ് കണ്ടത്.
24 മണിക്കൂറും സേവനം നല്‍കേണ്ട വൈദ്യുതി ഓഫീസ് വൈദ്യുതി നിലച്ചപ്പോള്‍ പൂട്ടി സ്ഥലം വിട്ട ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ ക്യാഷ് കൗണ്ടറിന്റെ ഗ്ലാസും മറ്റും അടിച്ചു തകര്‍ത്ത് തിരിച്ച് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉദുമ വൈദ്യുതി ഓഫീസിനെ മാതൃകാ സെക്ഷനാക്കി ഉയര്‍ത്തിയത്.
Keywords : Udma, Electricity, Office, Kasaragod, Phone-call, Employees, Cash, Attack, Kerala






