Community Outrage | നടുറോഡിലെ കള്‍വര്‍ട് കുഴിയില്‍ വീണ് വാഹനാപകടം; യോഗ ചെയ്ത് വിജയനും കരച്ചില്‍ നടത്തി പ്രദേശവാസികളും പ്രതിഷേധിച്ചു
● ഉദുമയിലെ കുഴിയിൽ വീണ കാർ അപകടത്തിൽപ്പെട്ടു.
● പ്രദേശവാസികൾ യോഗ ചെയ്ത് പ്രതിഷേധിച്ചു.
● റോഡ് അധികൃതർക്കെതിരെ പ്രതിഷേധം.
ഉദുമ: (KasargodVartha) നടുറോഡിലെ കള്‍വര്‍ട് (Culvert) കുഴിയില്‍ (Pothole) വീണ് വാഹനാപകടം സംഭവിച്ചതോടെ യോഗ (Yoga Protest) ചെയ്ത് സമീപവാസിയായ വിജയനും കരച്ചില്‍ (Crying Protest) നടത്തി പ്രദേശവാസികളും പ്രതിഷേധിച്ചു.
സംസ്ഥാന പാതയില്‍ ഉദുമ പള്ളത്ത് ഉദുമ ഗ്രാമ പഞ്ചായത് ഓഫീസിന് സമീപത്തെ റോഡിലെ കള്‍വര്‍ട് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ യൂസ്ഡ് കാര്‍ ഷോപിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രവീണ്‍ പാക്യാരയുടെ ഉടമസ്ഥതയിലുള്ള കടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. വില്‍പനക്ക് വെച്ച നാല് കാര്‍ അപകടത്തില്‍ തകര്‍ന്നു.
അപകടം വരുത്തുന്ന കുഴിയുടെ കാര്യത്തില്‍ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആറാട്ട് കടവിലെ യോഗ വിജയന്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധിച്ചു. പ്രദേശവാസികള്‍ കുഴിക്ക് ചുറ്റും നിന്ന് കരച്ചില്‍ നടത്തിയും പ്രതിഷേധിച്ചു.
#Kerala #roadaccident #pothole #protest #Uduma #localnews #trafficSafety #culvert