ആലപ്പുഴ സ്വദേശിയെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ പി സി സി അംഗമാക്കുന്നതിനെതിരെ ഗ്രൂപ്പ് ഭേദമന്യേ പ്രതിഷേധം കനക്കുന്നു
Oct 7, 2017, 20:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2017) തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ ആലപ്പുഴ സ്വദേശിയും ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാനുമായ ജി വി ഹരിയെ കാസര്‍കോട് ജില്ലയില്‍ നിന്നും കെ പി സി സി അംഗമാക്കാനുളള നീക്കത്തിനെതിരെ ജില്ലയില്‍ ഗ്രൂപ്പ് ഭേദമന്യേയുള്ള പ്രതിഷേധം കടുക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ നിന്നുള്ള പ്രതിനിധിയായി ജി വി ഹരിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയരുന്നത്. ഒട്ടേറെ നേതാക്കളെ പാടേ അവഗണിച്ചുകൊണ്ടാണ് ഹരിയെ ജില്ലയില്‍ നിന്നും കെ പി സി സിയിലേക്ക് പ്രതിനിധിയായി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള കടുത്ത അവഗണനയും അവഹേളനവുമാണെന്ന് ഗ്രൂപ്പ് ഭേദമന്യേ അഭിപ്രായമുണ്ട്. ഒരു കാരണവശാലും ഹരിയെ അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ജില്ലയിലെ നേതാക്കള്‍. മുളിയാറില്‍ നിന്നും പി ഗംഗാധരന്‍ നായരുടെ ഒഴിവിലേക്ക് ധന്യാസുരേഷിന്റെ പേരും കെ പി സി സിയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സംസ്ഥാന ജാഥയുടെ പ്രചരണാര്‍ത്ഥം എല്ലാ ബ്ലോക്ക് കമ്മിറ്റികളിലും പ്രചരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ കെ പി സി സി ആഹ്വാനം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്കിലെ പ്രചരണ ജാഥ ഇവിടെ നിന്നും കെ പി സി സിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ജി വി ഹരി തന്നെ നടത്തട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണ് പുനസംഘടന കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും ഇത്തരം അപക്വമായ നിലപാട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ ക്ഷീണിപ്പിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
അതേസമയം ജില്ലക്ക് പുറത്തുനിന്നുള്ള ഒരാളെ കെ പി സി സിയിലേക്ക് നിര്‍ദേശിക്കുവാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ജില്ലയിലെ നേതാക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kanhangad, kasaragod, KPCC, Congress, Alappuzha, news, Protest on KPCC membership