city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കപ്പണ - ബേനൂര്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം; പ്രതിഷേധവുമായി നാട്ടുകാര്‍

പെരുമ്പള: (www.kasargodvartha.com 17.04.2017) ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡായ തലക്ലായിയിലെ പ്രധാനപ്പെട്ട റോഡായ കപ്പണ - ബേനൂര്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷമായിട്ടും റോഡ് റിപ്പയര്‍ ചെയ്യാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. പെരുമ്പളയിലെ നൂറുകണക്കിന് ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന ഈ റോഡില്‍ നിറയെ കുഴികളാണ് ഉള്ളത്. പലയിടത്തും റോഡിലെ ടാര്‍ അടര്‍ന്നുപോയിട്ട് വര്‍ഷങ്ങളായി.

ബേനൂര്‍ അംഗന്‍വാടി, പാല്‍ സൊസൈറ്റി, ജമാഅത്ത് പള്ളി, വേണുഗോപാല ക്ഷേത്രം, റേഷന്‍ ഷോപ്പ്, ഭഗത്‌സിംഗ് ക്ലബ്ബ്, കൃഷ്ണപിള്ള മന്ദിരം, എ കെ ജി ലൈബ്രറി എന്നീ സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ ഈ റോഡുവഴിയാണ് പോകുന്നത്. മാത്രമല്ല ചന്ദ്രഗിരി ഹൈവേയില്‍ നിന്നും ദേളി വഴി പെരുമ്പള പാലത്തിലേക്ക് എളുപ്പവഴിയായതിനാല്‍ ഇതു വഴി ധാരാളം വാഹനങ്ങളും പോകുന്നുണ്ട്. കുണ്ട, കുണ്ടടുക്കം, ബേനൂര്‍, വറത്തോട്, കാലിയാംത്തൊട്ടി കെ കെ തൊട്ടി, മുതലപ്പാറ, വിഷ്ണുപ്പാറ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും കോളിയടുക്കം, ചട്ടംചാല്‍, പരവനടുക്കം, കാസര്‍കോട് എന്നീ സ്ഥലങ്ങളിലേക്ക് ഈ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്.

കപ്പണ - ബേനൂര്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം; പ്രതിഷേധവുമായി നാട്ടുകാര്‍

ജനങ്ങളുടെ മുറവിളി ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷം കപ്പണ - ബേനൂര്‍ റോഡ് റിപ്പര്‍ ചെയ്തിട്ടില്ല. പ്രധാനപ്പെട്ട ഈ റോഡ് നല്ല രീതിയില്‍ പുതുക്കി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുമെന്ന് പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് ക്ഷമ നശിച്ചിരിക്കുകയാണ്. മഴയ്ക്ക് മുന്‍പേ റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് പെരുമ്പള എ കെ ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ വാര്‍ഷിക പൊതുസമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ് വി അശോക് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള, എസ് വി നടരാജന്‍, പി വിജയന്‍, എ രാഘവന്‍, എസ് വി പ്രകാശന്‍, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, അഹമ്മദ് ഷിബിലി, എം സരോജിനി, സുരേന്ദ്രന്‍ പണിക്കര്‍, മന്‍സൂര്‍ കക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രേറിയന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സി പ്രമീളാകുമാരിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഭാരവാഹികള്‍: എന്‍ വി ബാലന്‍ (പ്രസിഡന്റ് ), എ രാഘവന്‍ (വൈസ് പ്രസിഡന്റ്), എസ് വി അശോക് കുമാര്‍ (സെക്രട്ടറി), വിനോദ് കുമാര്‍ പെരുമ്പള (ജോയിന്റ് സെക്രട്ടറി), ഇ മനോജ്കുമാര്‍, എ നാരായണന്‍ നായര്‍ (ഓഡിറ്റര്‍മാര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Perumbala, Kasaragod, Kerala, News, Road-Damage, Protest, Meeting, Protest on Kappana-Benur road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia