 |
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം |
തൃക്കരിപ്പൂര്‍: സദാചാര പോലീസുകാരുടെ വിചാരണ നേരിട്ടതിനെ തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട രജിലേഷിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടകള്‍ രംഗത്തിറങ്ങി. സിപിഎം മെട്ടമ്മലില്‍ ചൊവ്വാഴ്ച വൈകിട്ട് പ്രകടനവും പൊതുയോഗവും നടത്തി.
 |
ബിജെപി നോതാക്കള്‍ രജിലേഷിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ |
സിപിഎം ജില്ലാ സെക്രട്ടറി കെ. പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പൊതുസമ്മേളനത്തില്‍ സംസാരിച്ചു. കോണ്‍ഗ്രസ് ബുധനാഴ്ച വൈകിട്ട് മെട്ടമ്മല്‍ ജംഗ്ഷനില്‍ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എം. എല്‍. എ, ബി. ടി ബല്‍റാം എം. എല്‍. എ, ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു തുടങ്ങിയവര്‍ സംസാരിക്കും.
 |
സിപിഎം പൊതുയോഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം. എല്‍. എ പ്രസംഗിക്കുന്നു |
മരിച്ച രജിലേഷിന്റെ വീടും നേതാക്കള്‍ സന്ദര്‍ശിക്കും. രജിലേഷിന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യക്ഷസമര പരിപാടിയിലേക്ക് നീങ്ങുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. സദാചാര പോലീസിന്റെ പ്രവര്‍ത്തനം ഗൗരവമായി കണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. പോലീസ് ഇത്തരം സംഭവങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം തൃക്കരിപ്പൂരില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
രജിലേഷിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സദാചാര പോലീസ് സംഘത്തിലെ ഏഴുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പരസ്യവിചാരണയ്ക്ക് ഇരയായ യുവാവ് ദുരൂഹ സാഹചര്യത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍
Keywords: Trikaripur, kasaragod, Murder-case, Protest, CPM, BJP, Youth League