പാക്യാര-നാലാംവാതുക്കല്‍ റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ ധര്‍ണ നടത്തി
Apr 26, 2012, 15:02 IST
ഉദുമ: ഉദുമ പഞ്ചായത്ത് ഭരണ സമിതി പാക്യാര-നാലാംവാതുക്കല്‍, പാക്യാര കുന്നില്‍, കണ്ണംകുളം, കുന്നില്‍-എരോല്‍ റോഡുകളോട് കാണിക്കുന്ന അവഗണനക്കെതിരെ റോഡ് നിര്‍മ്മാണ ആക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന ധര്‍ണ നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. അബ്ദുല്ലതായത്ത് അധ്യക്ഷത വഹിച്ചു.എന്‍.എ. ഷെരീഫ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത്‌ലീഗ് ട്രഷറര്‍ കെ.ബി.എം. ഷെരീഫ്, വാസു മാങ്ങാട്, കെ.എ. മുഹമ്മദലി, ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.കെ. അബ്ദുല്‍ ബഷീര്‍ പ്രസംഗിച്ചു. എസ്. അബ്ദുല്‍ ലത്തീഫ്, വി.പി. ഹിദായത്തുള്ള, വി.വി. അബ്ദുല്‍ റഷീദ്, മനാമ മുഹമ്മദ് കുഞ്ഞിഹാജി, വാഴവളപ്പില്‍ അബ്ദുല്‍ ഖാദര്‍, കേരള സുബൈര്‍, പി.എ. മുഹമ്മദ്കുഞ്ഞി, എസ്. മുനീര്‍, കെ. ഷാഫി, ഇ.കെ. അബ്ദുല്ല, അസീസ് പാക്യാര, പി.എ. ഷറഫുദ്ദീന്‍ നേതൃത്വം നല്‍കി.
2002 ല്‍ ടി. ഗോവിന്ദന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാക്യാര-നാലാംവാതുക്കല്‍ റോഡിന്റെ ടാറിംഗ് നടത്തിയത്. അതിന് ശേഷം ഇന്നേവരെ റോഡിന്റെ അറ്റകുറ്റ പണി പോലും നടത്തിയിട്ടില്ല. പഞ്ചായത്തിന്റെ പലഭാഗങ്ങളിലുമുള്ള റോഡുകള്‍ മഴക്കാലത്തിന് മുമ്പ് ടാര്‍ ചെയ്തപ്പോള്‍ പാക്യാര റോഡ് ടാര്‍ ചെയ്യാതെ വിടുകയായിരുന്നു. ഇതുകാരണം പലസ്ഥലങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പാക്യാര ജമാഅത്ത് പള്ളി, മദ്രസ, ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പാലക്കുന്ന് ഭഗവതി ക്ഷേത്രം, ഗവ. ആയുര്‍വ്വേദ ആസ്പത്രി, മൃഗാസ്പത്രി, വില്ലേജ് ഓഫീസ്, ഉദുമ ടൗണ്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിണിത്. റോഡ് തകര്‍ന്നത് കാരണം ഉദുമ ടൗണില്‍നിന്ന് ഓട്ടോ വിളിച്ചാല്‍ ഈ ഭാഗത്തേക്ക് വരുന്നില്ല. വാര്‍ഡ് മെമ്പറോട് നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ല.
Keywords: Kasaragod, Uduma, Road, Dharna.