city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടുമ്പോഴും നാഥനില്ലാതെ കാസര്‍കോട്; ജനകീയ കളക്ടര്‍ സ്ഥലംമാറി പോയിട്ട് ആഴ്ചകളായിട്ടും പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം; ചേംബറിനുമുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം

കാസര്‍കോട്: (www.kasargodvartha.com 23.07.2018) മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടുമ്പോഴും കളക്ടറില്ലാതെ കാസര്‍കോട്. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കളക്ടര്‍ കെ ജീവന്‍ബാബുവിനെ സ്ഥലം മാറ്റിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

സ്വന്തം നാടായ ഇടുക്കിയിലേക്കാണ് കെ ജീവന്‍ ബാബുവിന് സ്ഥലംമാറ്റം കിട്ടിയത്. കലക്ടറുടെ അപേക്ഷാപ്രകാരം തന്നെയാണ് ഇടുക്കിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ജൂലൈ നാലിന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം കളക്ടര്‍ പോയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒഴിവിലേക്ക് പകരം കലക്ടറെ നിയമിച്ചിട്ടില്ല.

പുതിയ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ട്രെയിനിംഗിന് പോയതു കൊണ്ടാണ് കാസര്‍കോട്ടേക്ക് പുതിയ കലക്ടറുടെ നിയമനം വൈകുന്നതെന്നാണ് അറിയുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളടക്കം ഒട്ടേറെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ജീവന്‍ ബാബു പരിഹാരം കണ്ടിരുന്നു.

പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ കളക്ടറുടെ ചേമ്പറിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മഴകെടുതിയില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് അരിയും, മരുന്നും, സഹായങ്ങളും കിട്ടാതെ കഷ്ടപ്പെടുമ്പോള്‍, പ്രകൃതിക്ഷോഭത്താല്‍ ജീവനും, സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അതിന് നേതൃത്വം നല്‍കേണ്ട ജില്ലാ ഭരണാധികാരിയെ പോലും നിയമിക്കാതെ ഉത്തരവാദിത്വമില്ലായ്മ തുടരുകയാണെങ്കില്‍ അതിശക്തമായ നടപടികളുമായി സമരത്തിനിറങ്ങുമെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐലങ്ങാത്ത് പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി നാം ഹനീഫ, സെക്രട്ടറി സിജോ ചാമക്കാല, ജില്ലാ ഭാരവാഹികളായ കണ്ണന്‍ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, ഹനീഫ് ചേരങ്കൈ, പ്രസാദ് പനയാല്‍, സൂരജ് തട്ടാച്ചേരി, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ കളളാര്‍, സിദ്ദു ഒഴിഞ്ഞവളപ്പ്, രാജന്‍ ഐങ്ങോത്ത്, റഹ് മാന്‍ ചൗക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടുമ്പോഴും നാഥനില്ലാതെ കാസര്‍കോട്; ജനകീയ കളക്ടര്‍ സ്ഥലംമാറി പോയിട്ട് ആഴ്ചകളായിട്ടും പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം; ചേംബറിനുമുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം

മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടുമ്പോഴും നാഥനില്ലാതെ കാസര്‍കോട്; ജനകീയ കളക്ടര്‍ സ്ഥലംമാറി പോയിട്ട് ആഴ്ചകളായിട്ടും പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം; ചേംബറിനുമുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം

മഴക്കെടുതിയില്‍ ജനം പൊറുതിമുട്ടുമ്പോഴും നാഥനില്ലാതെ കാസര്‍കോട്; ജനകീയ കളക്ടര്‍ സ്ഥലംമാറി പോയിട്ട് ആഴ്ചകളായിട്ടും പുതിയ കളക്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധം; ചേംബറിനുമുന്നില്‍ പ്രവാസി കോണ്‍ഗ്രസിന്റെ കുത്തിയിരിപ്പ് സമരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Protest, Road, Kasaragod, National Highway, Pravasi Congress, Protest for appointment of new collector in Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia