സമാധാനം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം: സിപിഎം
Apr 20, 2012, 15:53 IST

കാസര്‍കോട്: ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹ്യവിരുദ്ധ സംഘത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമങ്ങള്‍ ആശങ്കാജനകമാണ്. നിസാര സംഭവങ്ങളുടെ പേരില്‍ കൂട്ടകലാപത്തിനുള്ള ശ്രമമാണിവടെ ഉണ്ടായത്. സംഭവത്തിന് വര്‍ഗീയ നിറം നല്‍കി നിരവധി വീടുകളും വാഹനങ്ങളും അക്രമിച്ചു.
നാട്ടില്‍ കുഴപ്പം ഉണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമിക്കുന്ന തീവ്രവാദ സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാസര്‍കോടും ഇപ്പോള്‍ കാഞ്ഞങ്ങാടും അടിക്കടി ഉണ്ടാക്കുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. നാടിന്റെ സൌഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മത വിദ്വേഷം വളര്‍ത്തി സംഘര്‍ഷം ആളിപടര്‍ത്താനാണ് ഈ സാമൂഹ്യവിരുദ്ധ സംഘത്തിന്റെ പദ്ധതി. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരണം.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം. ക്രിമിനല്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നതിന് രാഷ്ട്രീയ പാര്‍ടികള്‍ ശ്രമിക്കരുതെന്നും വ്യാഴാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
Keywords: CPM, Protest, Kanhangad-Clash, Kasaragod