റേഷന്‍കടകള്‍ ഉപരോധിച്ചു
Nov 1, 2016, 09:27 IST
പെര്‍ളടുക്കത്ത് ബി ജെ പി റേഷന്‍കട ഉപരോധിച്ചു
ബന്തടുക്ക: (www.kasargodvartha.com 01/11/2016) പെര്‍ളടുക്കത്ത് ബി ജെ പി റേഷന്‍കട ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് ഉപരോധസമരം ആരംഭിച്ചത്. റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി പെര്‍ളടുക്കത്തെ റേഷന്‍കടയിലേക്ക് മാര്‍ച്ച് നടത്തിയത്.
റേഷന്‍കാര്‍ഡിലെ ബി പി എല്‍ പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെടാനും അനര്‍ഹര്‍ കയറിക്കൂടാനും കാരണം മുന്‍ യു ഡി എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാരുമാണെന്നാണ് ബി ജെ പിയുടെ ആരോപണം.
കുണ്ടംകുഴിയില്‍ കോണ്‍ഗ്രസ് റേഷന്‍കട ഉപരോധിച്ചു
കുണ്ടംകുഴി: റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്നാരോപിച്ച് കുണ്ടംകുഴിയില്‍ കോണ്‍ഗ്രസ് റേഷന്‍കട ഉപരോധിച്ചു. നിരവധി പേര്‍ പ്രകടനത്തിലും ഉപരോധസമരത്തിലും പങ്കെടുത്തു.
Keywords: Ration Shop, Protest, BJP, Congress, Kundamkuzhi, Perladukka, March