ഉളിയത്തടുക്കയില്‍ ഹോട്ടലുകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു; സംഘ് പരിവാര്‍ സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് എസ് കെ എസ് എസ് എഫ്, പോലീസ് സംഘപരിവാറിന് വിടു പണി ചെയ്യുന്നുവെന്ന് എസ് ഡി പി ഐ
Dec 17, 2018, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ഉളിയത്തടുക്കയില്‍ 'ഔക്കര്‍ച്ചയുടെ ഹോട്ടല്‍' എന്ന പേരിലറിയപ്പെടുന്ന ഹോട്ടല്‍ സിറ്റി ഡൈന്‍ ഒരു സംഘം അക്രമിച്ചതില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നാട്ടില്‍ എന്തുണ്ടായാലും നിരപരാധികളായ വ്യാപാരികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച് അബ്ദുല്ല എന്നിവര്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
സമ്മേളനങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണെന്നും രാത്രി കാലങ്ങളില്‍ അഴിഞ്ഞാടാന്‍ കാരണമാകുന്ന സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പോലീസ് നിര്‍ത്തലാക്കണമെന്നും എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റു മതസംഘടനകളുടെ സമ്മേളനങ്ങള്‍ ജില്ലയുടെ പല ഭാഗത്തും വലിയ ജനപങ്കാളിത്തത്തോടെ ഇടക്കിടെ നടക്കാറുണ്ട്. ഒരു വഴിയാത്രക്കാര്‍ക്കൊ മറ്റു സമുദായക്കാരുടെ അരാധനാലയങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഒരു പ്രയാസവും നേരിടേണ്ടി വരാറില്ല. എന്നാല്‍ പലപ്പോഴും സംഘ്പരിവാര്‍ നടത്തുന്ന സമ്മേളന ദിവസം ജനങ്ങള്‍ ഭീതിയോടെയാണ് പുറത്തിറങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദു സമാജോത്സവം കഴിഞ്ഞു പോവുകയായിരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഉളിയത്തടുക്ക ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം ആസൂത്രിതമാണ്. ഇത്തരം ആക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിരപരാധികളായ ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും വാഹനങ്ങളെയും അടിച്ച് തകര്‍ക്കുന്ന പോലീസ് നയം നീതീകരിക്കാനാവില്ലെന്നും ജെഡിയാര്‍ ഫൈസി കുറ്റപ്പെടുത്തി.
അതേസമയം സംഘ്പരിവാറും പോലീസും ചേര്‍ന്ന് അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം ആരോപിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടത്തുകയും സ്വത്തിനും ജീവനും സംരക്ഷണങ്ങള്‍ നല്‍കേണ്ട പോലീസ് കടകളേയും ജോലിക്കാരേയും മാരകമായി അക്രമിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഇതിനെ നിസാരമായി കാണാന്‍ പറ്റില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ സമാജോത്സവം കഴിഞ്ഞ് തിരിച്ചു പോകുന്ന ബസുകളില്‍ വടികളും, കല്ലുകളുമുള്ളത് പല ദൃക്‌സാക്ഷികള്‍ കണ്ടതാണ്. അതിനെതിരെ നടപടിയെടുക്കാതെ നിരപരാധികളെ അക്രമിക്കുന്നതിലാണ് പോലീസിന് താല്‍പര്യമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്മേളനങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണെന്നും രാത്രി കാലങ്ങളില്‍ അഴിഞ്ഞാടാന്‍ കാരണമാകുന്ന സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പോലീസ് നിര്‍ത്തലാക്കണമെന്നും എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റു മതസംഘടനകളുടെ സമ്മേളനങ്ങള്‍ ജില്ലയുടെ പല ഭാഗത്തും വലിയ ജനപങ്കാളിത്തത്തോടെ ഇടക്കിടെ നടക്കാറുണ്ട്. ഒരു വഴിയാത്രക്കാര്‍ക്കൊ മറ്റു സമുദായക്കാരുടെ അരാധനാലയങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഒരു പ്രയാസവും നേരിടേണ്ടി വരാറില്ല. എന്നാല്‍ പലപ്പോഴും സംഘ്പരിവാര്‍ നടത്തുന്ന സമ്മേളന ദിവസം ജനങ്ങള്‍ ഭീതിയോടെയാണ് പുറത്തിറങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദു സമാജോത്സവം കഴിഞ്ഞു പോവുകയായിരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഉളിയത്തടുക്ക ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം ആസൂത്രിതമാണ്. ഇത്തരം ആക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിരപരാധികളായ ജനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും വാഹനങ്ങളെയും അടിച്ച് തകര്‍ക്കുന്ന പോലീസ് നയം നീതീകരിക്കാനാവില്ലെന്നും ജെഡിയാര്‍ ഫൈസി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uliyathaduka, Protest against Uliyathadukka attack incidents
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uliyathaduka, Protest against Uliyathadukka attack incidents
< !- START disable copy paste -->