നീലേശ്വരം ദേശീയപാതയോരത്തെ ബിവറേജ് മദ്യശാല മൂന്നാംകുറ്റിയിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്; മദ്യം വാങ്ങാന്‍ എത്തിയവരെ വിരട്ടിയോടിച്ചു
Jan 22, 2017, 10:02 IST
നീലേശ്വരം: (www.kasargodvartha.com 22/01/2017) സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം ദേശീയപാതയോരത്തെ ബിവറേജ് മദ്യശാല ഉള്‍പ്രദേശത്തേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാര്‍ സമരത്തിലേക്ക്. നീലേശ്വരം ചിറ്റാരിക്കാല്‍ റോഡിലെ പൂവാലംകൈക്കടുത്ത് മൂന്നാംകുറ്റിയിലാണ് ദേശീയപാതയോരത്തെ മദ്യശാല മാറ്റുന്നത്. എന്നാല്‍ ഇതിനെതിരെ പൂവാലംകൈ നിവാസികള്‍ രംഗത്തുവന്നിരിക്കുകയാണ്.
ദേശീയപാതയോരത്ത് ബിവറേജ്് മദ്യശാലകളും ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളുമൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നീലേശ്വരത്തെ ബിവറേജ് മദ്യശാല ഒഴിപ്പിക്കുന്നതിനുമുന്നോടിയായി പൂവാലംകൈയില്‍ പ്രത്യേക കെട്ടിടം തന്നെ കണ്ടുവെച്ചിരുന്നു. ഈ കെട്ടിടത്തിലേക്ക് ശനിയാഴ്ച വൈകുന്നേരം മദ്യലോഡുമായി ബിവറേജസ് അധികൃതര്‍ എത്തിയതോടെ വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാസെക്രട്ടറി കെ വി കുഞ്ഞികൃഷ്ണന്‍, ഗായത്രി പുരുഷ സ്വയംസഹായസംഘം നേതാവ് പി പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മദ്യലോഡ് ഇറക്കുന്നത് തടഞ്ഞു. തുടര്‍ന്ന് നാട്ടുകാരും ബിവറേജസ് അധികൃതരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം കയ്യാങ്കളിവരെ എത്തിച്ചതോടെ നീലേശ്വരം സ്‌റ്റേഷനില്‍ നിന്നും എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ലോഡ് ഇറക്കുന്നത് തടസപ്പെടുത്തരുതെന്നും മറ്റുള്ള കാര്യങ്ങള്‍ പന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന അവസ്ഥ വന്നതോടെ മദ്യലോഡ് തിരിച്ചയക്കേണ്ടിവന്നു.
ശനിയാഴ്ച ഉച്ചവരെ നീലേശ്വരം ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല ഉച്ചക്കുശേഷമാണ് മൂന്നാംകുറ്റിയിലേക്ക് മാറ്റിയത്. മദ്യം വാങ്ങാന്‍ ദേശീയപാതയോരത്തെത്തിയവര്‍ ഇതോടെ മൂന്നാംകുറ്റിയിലെത്തിയെങ്കിലും നാട്ടുകാര്‍ വിരട്ടിയോടിച്ചു. ചില മദ്യപാനികള്‍ നാട്ടുകാരുമായി തര്‍ക്കിച്ചെങ്കിലും അടികിട്ടുമെന്ന് ബോധ്യപ്പെട്ടതോടെ പിന്തിരിയുകയാണുണ്ടായത്. ജനവാസകേന്ദ്രമായ മൂന്നാംകുറ്റിയില്‍ ബിവറേജ് മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സൈ്വര്യജീവിതത്തിന് ഇത് ഭീഷണിയായി മാറുമെന്നും കാലിത്തീറ്റ സംഭരണകേന്ദ്രം ബോര്‍ഡ് വെച്ചാണ് ഇവിടെ കെട്ടിടം സ്ഥാപിച്ചതെന്നും ഇത് വഞ്ചനയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Keywords: Kasaragod, Kerala, Neeleswaram, Liquor, Strike, Natives, Protest against shifting of beverage shop.