city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിന്റെ അപകട മരണം: മഞ്ചേശ്വരത്ത് സെയില്‍ ടാക്‌സ് കമ്മീഷണറെ പൗരസമിതി ബന്ദിയാക്കി

ഉപ്പള: (www.kvartha.com 22/04/2015) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ സെയില്‍ ടാക്‌സ് കമ്മീഷണറെ പൗരസമിതി പ്രവര്‍ത്തകന്‍ ബന്ദിയാക്കി. ചെക്ക്പോസ്റ്റില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്ത് അപകടം വരുത്തുന്ന ടാങ്കര്‍ ലോറികളും ചരക്ക് വണ്ടികളും സര്‍ക്കാര്‍ നിര്‍ദേശിച്ച നിര്‍ദിഷ്ട നാല് ഏക്കര്‍ സ്ഥലത്തേക്കി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മംഗല്‍പാടി പൗരസമിതി പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ കുമാറിനെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ട് ബന്ദിയാക്കിയത്.

ചൊവ്വാഴ്ച രാത്രി ഇതേ ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് മഞ്ചേശ്വരം വോമഞ്ചൂര്‍ സ്വദേശി മരണപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗതാഗത തടസവും അപകട മരണവും ഏറി വരുന്ന പ്രദേശമാണ് ഈ ചെക്ക്പോസ്റ്റ്. എക്‌സൈസ് അധികൃതരും റോഡില്‍ തന്നെയാണ് പരിശോധന നടത്തുന്നത്.

നിര്‍ദിഷ്ട നാല് ഏക്കര്‍ സ്ഥലത്തേക്ക് പാര്‍ക്കിംഗ് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് പൗരസമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉപരോധ സമരത്തില്‍ കെ.എഫ് ഇക്ബാല്‍ ഉപ്പള, മഹ് മൂദ് കൈകസ, മുഹമ്മദ് സീഗന്റടി, ഹമീദ് കോസ്‌മോസ്, ഖാദര്‍ പത്വാടി, മുഹമ്മദ്കുഞ്ഞി ഉപ്പള ഗേറ്റ്, തന്‍ഫീര്‍, കസീര്‍ മടക്കം, മുനീര്‍ മടക്കം, സിറാജ് മുസേടി തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം എസ്.ഐ പി. വിജയന്റെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് വൈകുന്നേരത്തോടെ വിട്ടയച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keyword s: Manjeshwaram, kasaragod, Accident, Tanker-Lorry, Mangalpady,strike, room,check post, police commishioner, arrest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia