city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകൾക്കകം റോഡ് തകർന്ന സംഭവം: പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ

protest against road damage
Photo: Arranged

● ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണിത് 
● കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ നിറയെ കുഴികളാണ്
● പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി 

കാസർകോട്: (KasargodVartha) കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്ത് കാൽ കോടി രൂപ മുടക്കി നവീകരിച്ച ഭാഗം ഒറ്റ ദിവസം കൊണ്ട് തകർന്ന സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.

protest against road damage

പതിനാറ് ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് അന്നേ ദിവസം വൈകുന്നേരമായതോടെ റോഡിൽ പാകിയ ഇൻറർലോക്ക് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടപ്പോൾ തന്നെ  പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് വരികയും എൻഎ നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. 

protest against road damage

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയിൽ കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ നിറയെ കുഴികളാണ്. വാഹന അപകടവും ഇവിടെ നിത്യ സംഭവമാണെന്നും ഭാരവാഹികൾ പറഞ്ഞു. സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്‌റഫ്‌ എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മുനിസിപ്പൽ പ്രസിഡന്റ്‌ തളങ്കര ഹകീം അജ്മൽ, മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, മണ്ഡലം ഭാരവാഹികളായ നൗഫൽ തായൽ, ജലീൽ തുരുത്തി, മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് അബൂബക്കർ തുരുത്തി, ട്രഷറർ മുസ്സമിൽ ഫിർദൗസ് നഗർ, സിദീഖ് ചക്കര, റഷീദ് ഗസ്സാലി നഗർ, അനസ് കണ്ടത്തിൽ, നൗഷാദ് കൊർക്കോട്, ശിഹാബ് ഖാസിലൈൻ, മുജീബ് തായലങ്ങാടി, സുബൈർ യു എ, നൗഫൽ നെല്ലിക്കുന്നു, ഫിറോസ് കൊർക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

protest against road damage

#Kasargod #RoadSafety #CommunityProtest #Infrastructure #PublicWorks #MuslimYouthLeague

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia