city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നുള്ള ആവശ്യത്തിനും നടപടികളില്ല; കാസർകോടിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു

Kumbala Railway Station
Photo: Arranged

● കാസർകോട്ടെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു
● യാത്രക്കാരുടെ ആവശ്യങ്ങൾ അധികൃതർ ചെവികൊള്ളുന്നില്ല
● ഉത്തരമലബാറിൽ കടുത്ത യാത്രാദുരിതം 

കാസർകോട്: (KasargodVartha) ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് നീക്കിവെക്കാത്തതും, കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നുള്ള യാത്രക്കാരുടെയും, വിവിധ സംഘടനകളുടെയും ആവശ്യത്തിന് അനുകൂല നടപടി ഉണ്ടാകാത്തതിലും പ്രതിഷേധം കടുപ്പിക്കാൻ സംഘടനകൾ തയ്യാറെടുക്കുന്നു.

കാസർകോട് റെയിൽവേ സ്റ്റേഷൻ വികസനം മാത്രമാണ് ജില്ലയിൽ നടന്നുവരുന്നത്. മറ്റുള്ള സ്റ്റേഷനുകളോടുള്ള അവഗണന തുടരുകയാണ്. വടക്കേ മലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ കോഴിക്കോട്-മംഗളൂരു റൂട്ടിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യവുമായി നേരത്തെ തന്നെ വ്യാപാരികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ അടക്കമുള്ള നിരവധി സംഘടനകൾ വലിയ പ്രതിഷേധ പരിപാടികളൊക്കെ സംഘടിപ്പിച്ചിരുന്നു. 

കേന്ദ്ര ബജറ്റിൽ ഇത് പ്രതീക്ഷിച്ചതുമാണ്. എന്നിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണ് ഇപ്പോൾ സംഘടനകൾ ആലോചിച്ചു വരുന്നത്. കോഴിക്കോടും, കണ്ണൂരും അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗ്ളൂരിലേക്കോ, മഞ്ചേശ്വരം വരെയോ നീട്ടണമെന്ന ആവശ്യം വർഷങ്ങളായി യാത്രക്കാരും, സംഘടനകളും ആവശ്യപ്പെട്ടുവരികയാണ്. ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് മഞ്ചേശ്വരം വരെയോ, മംഗ്ളൂരു വരെയോ നീട്ടണമെന്നാണ് യാത്രക്കാരുടെ മറ്റൊരാവശ്യം.

ദീർഘദൂര ട്രെയിനുകൾക്ക് ജില്ലയിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുക, പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരം, കുമ്പള, കോട്ടിക്കുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് മംഗ്ളൂരിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ കാലങ്ങളായി യാത്രക്കാർ ആവശ്യപ്പെട്ട് വരുന്നതുമാണ്. ഒന്നിനും നടപടി ഉണ്ടായിട്ടില്ല.

ഇത് സംബന്ധിച്ച് പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരികളും,സന്നദ്ധ സംഘടനകളും നിരന്തരമായി റെയിൽവേ അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിവരുന്നതുമാണ്. ഈ വിഷയത്തിൽ ഇനി വലിയ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Railway stations in Kasaragod district face neglect due to lack of funds for development.  Demands for more train stops and extension of existing trains have gone unanswered, leading to planned protests by local organizations.  Passengers and various groups are urging authorities to address the long-standing issues and alleviate the hardship faced by rail commuters in the region.

#KasaragodRailways #TrainNeglect #Protest #RailwayDevelopment #KeralaRailways #PassengerRights

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia