city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞിരാമന്‍ എംഎല്‍എ യാദവസഭാ വേദിയിലും കോണ്‍ഗ്രസ് നേതാവ് ഹിന്ദുഐക്യവേദിയുടെ ചടങ്ങിലും; പ്രവര്‍ത്തകരില്‍ പ്രതിഷേധം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2018) കുഞ്ഞിരാമന്‍ എംഎല്‍എ യാദവസഭയുടെ പരിപാടിയിലും കോണ്‍ഗ്രസ് നേതാവ് ഹിന്ദുഐക്യവേദിയുടെ ചടങ്ങിലും വേദി പങ്കിടുന്നതിനെതിരെ ഇരുപക്ഷത്തെയും പ്രവര്‍ത്തകരില്‍ അമര്‍ഷം. തിരുവനന്തപുരത്ത് നടക്കുന്ന കേരള യാദവ ഭവന്റെ ഉദ്ഘാടനത്തിനാണ് സിപിഎം നേതാവും ഉദുമ എംഎല്‍എയുമായ കെ കുഞ്ഞിരാമന് ക്ഷണമുള്ളത്. അദ്ദേഹം ഇതില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അട്ടേങ്ങാനം തട്ടുമ്മലില്‍ ഹിന്ദു ഐക്യവേദി മലയോര മേഖലാ സമ്മേളനത്തിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ കെ ദിവാകരന്‍ പങ്കെടുക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

 കുഞ്ഞിരാമന്‍ എംഎല്‍എ യാദവസഭാ വേദിയിലും കോണ്‍ഗ്രസ് നേതാവ് ഹിന്ദുഐക്യവേദിയുടെ ചടങ്ങിലും; പ്രവര്‍ത്തകരില്‍ പ്രതിഷേധം

മതേതരത്വം അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസും മതാധിഷ്ടിത പരിപാടികളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തിരുവനന്തപുരം നന്ദാവനത്ത് ഞായറാഴ്ച നടക്കുന്ന യാദവ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രാസംഗികരില്‍ ഒരാളായി എത്തുന്നത്. അതേ സമയം തട്ടുമ്മലില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി മലയോര മേഖലാ സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ദിവാകരന്‍ ഈ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയാണ്.

എ കെ ദിവാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല ടീച്ചറാണ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടുമാസം മുമ്പ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പിയുടെ ഹിന്ദു സമാജോത്സവത്തില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചത് ഏറെ വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, K.Kunhiraman MLA, Congress, Protest, Protest against K Kunhiraman MLA and Congress leader. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia