ഖത്വീബിനെ അപമാനിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം
Feb 8, 2013, 00:06 IST
നാലംഗ സംഘത്തിന്റെ കുത്തേറ്റ സംഭവത്തിനിടയില്‍ കൊലക്കേസ് പ്രതി പള്ളികോമ്പൗണ്ടിലേക്ക് ഓടിയിരുന്നു. ഇതു കണക്കിലെടുത്താണ് ഖത്വീബിനെ ചോദ്യം ചെയ്യുവാനായി കാസര്‍കോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അവിടെവെച്ച് പ്രതികളോട് പെരുമാറുന്ന രീതിയില്‍ വളരെ മോശമായിട്ടാണ് ഖത്വീബിനോട് പോലീസ് പെരുമാറിയത്.
സംഭവത്തിന്റെ മറവില്‍ നിരപരാധികളെയും മതപണ്ഡിതന്മാരെയും അപമാനിക്കുകയും പീഡിപ്പിക്കകയും ചെയ്യുന്ന നടപടിക്കെതിരെയാണ് വ്യാഴാഴ്ച നാലാംമൈല്‍ പരിസരത്ത് ഹര്‍ത്താലും തുടര്‍ന്ന് പ്രതിഷേധയോഗവും സംഘടിപ്പിച്ചത്. വൈകിട്ട് നടന്ന പ്രതിഷേധയോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളംഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. പാണാര്‍ കുളം ജമാഅത്ത് പ്രസിഡണ്ട് സി.എം. അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എം.എ. മക്കാര്‍ സ്വാഗതം പറഞ്ഞു. സി.ടി. അഹ്മദലി, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മാഹിന്‍ മുസ്‌ലിയാര്‍, സി.ബി. അബ്ദുല്ല ഹാജി, ടി.എച്ച്. അബ്ദുല്‍ ഖാദര്‍ ഫൈസി, എ.എ. ജലീല്‍, ബി.കെ. അബ്ദുസമദ്, മൂസ ബി. ചെര്‍ക്കള, അബ്ദുല്‍ നാസര്‍ ലത്തീഫി, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, ഹമീദ് ഫൈസി, മൊയ്തു മൗലവി, റഷീദ് ബെളിഞ്ച, ഇബ്രാഹിം ബേര്‍ക്ക, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹംസ മൗലവി, എം.എ. മുഹമ്മദ് കുഞ്ഞി, ശംസീര്‍ കുന്താപുരം, കെ.യു. മുഹമ്മദ് കുഞ്ഞി, കെ. ഉമര്‍ മൗലവി, സി.ബി. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Related News:
Keywords: Cherkalam Abdulla, Attack, Police, Masjid, Chengala, Kasaragod, Khatheeb, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.