ഗെയില്‍ പ്രകൃതി വാതകലൈന്‍ സ്ഥാപിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആക്ഷേപം ശക്തമാകുന്നു
Jan 14, 2018, 13:55 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2018) മംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആക്ഷേപം ശക്തമാകുന്നു. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാടേ ലംഘിച്ചുകൊണ്ടുള്ള ഗെയ്ല്‍ നിര്‍മ്മാണം ജനങ്ങളെ ഭീതിയിലാക്കി. പാറപ്രദേശങ്ങളില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള കുഴിയെടുക്കുന്നത് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ്.
ചട്ടങ്ങള്‍ പാലിക്കാതെയുള്ള സ്ഫോടനം മൂലം വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നു. ഉഗ്രസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന ഞെട്ടലില്‍ വീടുകള്‍ കുലുങ്ങാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇരിയയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോള്‍ നടത്തിയ സ്ഫോടനത്തില്‍ കല്ലുകള്‍ തെറിച്ച് ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.
അതേ സമയം പൈപ്പ് സ്ഥാപിക്കുന്നതിലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. കുഴിയെടുത്ത് പൈപ്പ് ലൈനുകള്‍ വലിക്കാന്‍ ആറോളം സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല. പൈപ്പ് സ്ഥാപിക്കുന്ന തൊഴിലാളികള്‍ക്കും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: ,Kasaragod, Kerala, News, Kochi, Mangalore, Gas pipe line, Gail, Rock place, House, Blast, Protest against Gail pipe line. < !- START disable copy paste -->
ചട്ടങ്ങള്‍ പാലിക്കാതെയുള്ള സ്ഫോടനം മൂലം വീടുകള്‍ക്ക് കേടുപാട് സംഭവിക്കുന്നു. ഉഗ്രസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന ഞെട്ടലില്‍ വീടുകള്‍ കുലുങ്ങാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇരിയയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോള്‍ നടത്തിയ സ്ഫോടനത്തില്‍ കല്ലുകള്‍ തെറിച്ച് ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു.
അതേ സമയം പൈപ്പ് സ്ഥാപിക്കുന്നതിലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. കുഴിയെടുത്ത് പൈപ്പ് ലൈനുകള്‍ വലിക്കാന്‍ ആറോളം സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല. പൈപ്പ് സ്ഥാപിക്കുന്ന തൊഴിലാളികള്‍ക്കും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: ,Kasaragod, Kerala, News, Kochi, Mangalore, Gas pipe line, Gail, Rock place, House, Blast, Protest against Gail pipe line.