city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 22.09.2017) ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. ബസ് ഓപറേറ്റേര്‍സ് ഫെഡറേഷന്‍, ട്രേഡ് യൂണിയനുകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കരിദിനം ആചരിച്ചു

കാസര്‍കോട്: ഇന്ധ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ലോകത്തില്‍ ഏറ്റവും അധികം വില ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്ന നേപ്പാളും ശ്രീലങ്കയും ഇന്ത്യയിലുള്ളതിനേക്കാള്‍ 10 രൂപയിലധികം കുറച്ചാണ് ഒരു ലിറ്റര്‍ ഡീസല്‍ ഇപ്പോള്‍ വില്‍ക്കുന്നത്.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തി പരമാവധി നികുതി പിരിക്കുമ്പോള്‍ കഷ്ടപ്പെടുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന സാധാരണ ജനങ്ങളാണ്. അണങ്കൂറിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി ശങ്കര നായക്, സി എ മുഹമ്മദ്കുഞ്ഞി, വി എം ശ്രീപതി, രാജേഷ്, ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകടനാനന്തരം നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തിമ്മപ്പഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി എ മുഹമ്മദ്കുഞ്ഞി, എന്‍ എം ഹസൈനാര്‍, സി രവി, സുബ്ബണ്ണ ആള്‍വ എന്നിവര്‍
പ്രസംഗിച്ചു.


എസ് ഡി ടി യു വാഹന ജാഥ നടത്തി
കാസര്‍കോട്: അന്യായമായി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രധിഷേധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ് ഡി ടി യു) കരിങ്കൊടി കെട്ടി വാഹന ജാഥ നടത്തി. കാസര്‍കോട് മേഖലാ പ്രസിഡന്റ് സാലി നെല്ലിക്കുന്നിന് പതാക കൈമാറി എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

കേന്ദ്ര സര്‍ക്കാരും പെട്രോള്‍ കമ്പനികളും ചേര്‍ന്ന് പകല്‍ കൊള്ള നടത്തുകയാണ്. ഇതിനെതിരെ വന്‍ ജനരോഷം ഉയരണമെന്നും എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അഷ്റഫ് കോളിയടുക്കം പറഞ്ഞു. ഫൈസല്‍, സിദ്ദീഖ് ചേരങ്കൈ, മനാസ്, നവാസ് പടിഞ്ഞാര്‍, ഹാരിസ് അണങ്കൂര്‍, സഹദ് ഉളിയത്തടുക്ക, കരീം അണങ്കൂര്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.


പ്രതിഷേധ സംഗമം നടത്തി
കുമ്പള: പ്രതിഷേധിക്കാന്‍ ജനങ്ങളുണ്ട് എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഫോര്‍ ദ റൈറ്റ് മൂവ്‌മെന്റും, കേരള ദേശീയവേദി കുമ്പള യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്ന് കുമ്പള മീപിരി സെന്ററില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

കുമ്പള ദേശീയവേദി പ്രസിഡന്റ് ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. സെഡ് എ മൊഗ്രാല്‍, അബ്ദുല്‍ ലത്വീഫ് ഉളുവാര്‍, എം എ ഹംസ, എം എ മൂസ, നാസിര്‍ മൊഗ്രാല്‍, ഹാഷിര്‍ കൊടിയമ്മ, മുഹമ്മദ് കെ പി, തോമസ് പി ജോസഫ്, ഹക്കീം കുമ്പള, സിദ്ദീഖ് കര്‍ള, കെ ഭാസ്‌കരന്‍, ഷരീഫ് ഗല്ലി, പി വി അന്‍വര്‍, കെ എം എ സത്താര്‍, അഷ്റഫ് ബദ്രിയാനഗര്‍, ഇസ്മാഈല്‍ മൂസ കൊപ്പളം, മുഹമ്മദ് മഖ്‌സൂദ്, അഹ് മദ് ബിലാല്‍, ഉമര്‍ ഫാറൂഖ്, അബൂബക്കര്‍ ഉനൈസ്, മുഹമ്മദ് അഷ്റഫ് എസ്, സി എം മുഹമ്മദ്, മുഹമ്മദ് നസീം, അബ്ദുല്‍ മദനി, അബ്ദുര്‍ റഹ് മാന്‍, അഷ്റഫ്, കെ എസ് ഇബ്രാഹിം, അബ്ദുല്ല, ഖാദര്‍, ചാക്കോ, സമാനുദ്ദീന്‍ കെ, മുഹമ്മദ് ഹനീഫ്, അര്‍ഷാദ് തവക്കല്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ലത്വീഫ് കുമ്പള സ്വാഗതം പറഞ്ഞു.


യൂത്ത് ലീഗ് വണ്ടി തള്ളല്‍ സമരം നടത്തി
കാഞ്ഞങ്ങാട്: ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നരേന്ദ്ര മോഡിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നികുതി ഭാരം കുറച്ചു ജനങ്ങള്‍ക്ക് സമാശ്വാസം പകരേണ്ട പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മോഡിയോട് മത്സരിക്കുകയാണെന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം പി ജാഫര്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ വണ്ടി തള്ളല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

വിലവര്‍ധിപ്പിക്കാനുള്ള അധികാരം കമ്പനികള്‍ക്കു തീറെഴുതി നല്‍കി ജനങ്ങളെ ദ്രോഹിക്കുന്ന മോഡി സര്‍ക്കാരിന് ശക്തമായ താക്കീതാണ് ഈ സമരമെന്നും വരും ദിനങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്ല പടന്നക്കാട് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. നൗഷാദ് കൊത്തിക്കാല്‍, എം ഇബ്രാഹിം, കെ കെ ജാഫര്‍, കെ ബദ്റുദ്ദീന്‍, ഇസ്മാഈല്‍ ആറങ്ങാടി, സിദ്ദീഖ് കുശാല്‍ നഗര്‍, യു വി ഇല്യാസ്, നദീര്‍ കൊത്തിക്കാല്‍, നൗഷാദ് എം പി, ഇസ്മാഈല്‍ ബല്ലാകടപ്പുറം, സമീര്‍ കുശാല്‍ നഗര്‍, ഖുല്‍ബുദ്ദീന്‍ പാലായി, റംഷീദ് തോയമ്മല്‍, ഇജാസ് പി വി, ഷമീര്‍ ആറങ്ങാടി തുടങ്ങിയവര്‍ സാംസാരിച്ചു.

നേരത്തെ മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. പുതിയ കോട്ടയില്‍ നിന്ന് മോഡിയടക്കമുള്ളവരുടെ മുഖംമൂടിയണിഞ്ഞ് വാഹനങ്ങള്‍ തള്ളി തള്ളല്‍ സമരം കോട്ടച്ചേരിയില്‍ അവസാനിപ്പിച്ചു.


കേരള കോണ്‍ഗ്രസ് (എം) ഹെഡ്‌പോസ്റ്റോഫീസ് ധര്‍ണ നടത്തി
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ - ഡീസല്‍ വില വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി അബ്രഹാം എം പി ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ജനങ്ങളെയാകെ അപഹാസ്യരാക്കുകയാണ് ചെയ്തതെന്ന് ജോയി അബ്രഹാം എം പി പറഞ്ഞു. റബ്ബറിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കാനും, ഈ മേഖലയില്‍ കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു.

അഡ്വ. കെ ടി ജോസഫ്, ചാക്കോ ജെന്നി പ്ലാക്കല്‍, ഡാനിയല്‍ ഡിസൂസ, രാഘവ ചേരാല്‍, കെ വി മാത്യു, ബാബു നെടിയകാല, മാത്യു കണിപ്പള്ളില്‍, ഷിനോജ് ചാക്കോ, സിജി കട്ടക്കായം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Protest, Kanhangad, Kumbala, News, Fuel Price, Hike, Central Government, Petrol, Diesel.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia