കോട്ടികുളം റെയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്താന്‍ ശ്രമം; പ്രക്ഷോഭം സംഘടിപ്പിക്കും
Feb 26, 2013, 19:23 IST
![]() |
File photo |
ഈ തീരുമാനം പിന്‍വലിക്കുക, മേല്‍പാലം ജോലികള്‍ ഉടന്‍ ആരംഭിക്കുക, കോട്ടികുളം സ്റ്റേഷനെ ടൂറിസം സ്റ്റേഷനായി പരിഗണിക്കുക, പുതിയ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ പ്രക്ഷോഭം നടത്താന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് റയില്‍വെ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് രണ്ടിന് രണ്ട് മണിക്ക് റയില്‍വെസ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തും. ബഹുജന മാര്‍ച്ചും ധര്‍ണയും പി. കരുണാകരന്‍ എം. പി. ഉദ്ഘാടനം ചെയ്യും.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കസ്തൂരി ടീച്ചര്‍ അധ്യക്ഷ വഹിച്ചു. കണ്‍വീനര്‍ മധു മുതിയക്കാല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ. പബാലകൃഷ്ണന്‍, ആസിഫ് അലി, ബി. ആര്‍. ഗംഗാധരന്‍, എന്‍.വി രാമകൃഷ്ണന്‍, ശ്രീധരന്‍ പള്ളം, അഡ്വ. വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Neglect, Railway, Kottikulam railway station, Protest, Action committee, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.