city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

(www.kasargodvartha.com 11.12.2019) കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി. ഇതിനെതിരെ വിവിധ സംഘടനകളാണ് മുന്നിറങ്ങിയിരിക്കുന്നത്. രാജ്യത്തെ മതേതരത്ത്വം തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്ത്വ ബില്ലിലൂടെ നടപ്പാക്കുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ   മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി

പൈവളികെ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റി പൈവളികെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ സ്ഥലം എം.എല്‍.എ. എം.സി.ഖമറുദ്ദിന്‍, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരികെ, മണ്ഡലം യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ സൈഫുള്ള തങ്ങള്‍, മണ്ഡലം ലീഗ് സെക്രട്ടറി ഹമീദ് കുഞ്ഞാലി, അന്ദുഞ്ഞി ഹാജി, സെഡ്, എ കയ്യാര്‍, മൊയ്ദു ഹാജി, ഹനീഫ ഹാജി, അസീസ് കളായി, അബുബക്കര്‍ പെറോഡി, ആദം ബള്ളൂര്‍, സാലിഹ് ഹാജി, സിയാബ് പൈവളികെ, അന്‍ഷാദ് കയ്യാര്‍കട്ടെ, സവാസ്, ഖലീല്‍ ചിപ്പാര്‍, എന്നിവര്‍ നേതൃത്വം നല്‍കി സൗഹാര്‍ദ പ്രതിനിധിയായി യു.ഡി.എഫ്. ചെയര്‍മാന്‍ മഞ്ചുനാഥ ശെട്ടി പങ്കെടുത്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

ബോവിക്കാനം: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ബില്ലിനെതിരെ മുളിയാര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ്കുഞ്ഞി, ബി എം അഷ്‌റഫ്, ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊള്‍ച്ചപ്, സിദ്ദീഖ് ബോവിക്കാനം, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ഖാദര്‍ നുസ്രത്ത് നഗര്‍, ഹംസ ചോയിസ്, ബി എം ഹാരിസ്, റാഷിദ് മൂലടുക്കം, ബി കെ ഹംസ, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബൂബക്കര്‍ ചാപ്പ, കെ മുഹമ്മദ്കുഞ്ഞി, എം അബ്ദുല്‍ഖാദര്‍ ഹാജി, അഷ്ഫാദ് ബോവിക്കാനം, മുഹമ്മദ്, സിദ്ദീഖ് കുണിയേരി, പി അഹമ്മദ്കുഞ്ഞി, മുക്രി അബ്ദുല്‍ഖാദര്‍, ഹമീദ് കരമൂല, ഹമീദ് നുസ്രത്ത്, അഹമ്മദ് കുണിയേരി എന്നിവര്‍ നേതൃത്വം നല്‍കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

ബദിയടുക്ക: പൗരത്വ ബില്ലിനെതിരെ മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ബദിയടുക്ക ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗിന്റെയും പോഷക സഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

പ്രതീകാത്മകമായി പൗരത്വ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

കാസര്‍കോട്
: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ബില്ലിനെതിരെ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ജംഗ്ഷനില്‍ പ്രതീകാത്മകമായി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും പ്രതികരിക്കാനും പൊതു സമൂഹം മുന്നോട്ട് വരണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശാനിദ ഹാരിസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന അധ്യക്ഷത വഹിച്ചു. ഫസീല ഹാഷിം, നജ്മുന്നിസ റഷീദ് എന്നിവര്‍ സംസാരിച്ചു പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

കാസര്‍കോട്: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിമുറിക്കാന്‍ ഭരണഘടനയിലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ടൗണില്‍ പ്രതീകാത്മകമായി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി അധ്യക്ഷത വഹിച്ചു. എഫ്‌ഐടിയു കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി എച്ച് മുത്തലിബ്, ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ട്രഷറര്‍ മഹ്മൂദ് പള്ളിപ്പുഴ, എഫ്‌ഐടിയു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ടി കെ അഷ്‌റഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ നടത്തിയ പ്രകടനത്തിന് മുഹമ്മദലി ടി കെ, യൂസുഫ് സി എ, പത്മനാഭന്‍, അഷ്റഫ് ബായാര്‍, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദിഖ്, റിയാസ് എന്‍ എം, ബഷീര്‍ പി കെ, സലാം എരുതുംകടവ്, ഇസ്മായില്‍ പള്ളിക്കര, മൊയ്തീന്‍കുഞ്ഞി മഞ്ചേശ്വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു


രാജ്യത്തെ വെട്ടി മുറിക്കാന്‍ അനുവദിക്കില്ല: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്‌ഐ   പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: രാജ്യത്തെ വെട്ടി മുറിക്കാന്‍ അനുവദിക്കില്ല. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ കാറ്റാടി അധ്യക്ഷനായി. കെ സബീഷ്, വി. ഗിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രിയേഷ്. എന്‍ സ്വാഗതം പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു

ഭരണഘടനയിലെ തുല്യതയെ വേര്‍തിരിക്കാനാവില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ജ്വാല

മൊഗ്രാല്‍: ജാതി, മത, ലിംഗ, വര്‍ഗ്ഗ, സമുദായ പരിഗണനകള്‍ക്കതീതമായ തുല്യതയാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും, ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറയെ മാറ്റിമറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രഖ്യാപിച്ചു പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മൊഗ്രാലില്‍ 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു.

മൊഗ്രാല്‍ മീലാദ് നഗറില്‍ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ജ്വാല ഒരുക്കിയത്. പ്രതിഷേധ പരിപാടി കെ എം മുഹമ്മദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മീലാദ് ട്രസ്റ്റ് മുഖ്യരക്ഷാധികാരി എം എ കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു
ടി എം മുഹമ്മദ് കാക്കച്ച, എം എ ഇബ്രാഹിം, കെ കെ മുഹമ്മദ്, എം എ മൂസ, എം പി അബ്ദുല്‍ ഖാദര്‍, ബി എ മുഹമ്മദ് കുഞ്ഞി, പി വി അന്‍വര്‍, ടി എ ജലാല്‍, എം എ ഇക്ബാല്‍, എം എസ് അബ്ദുല്ലക്കുഞ്ഞി, കാദര്‍ കെ എം, സിദ്ദീഖ് പി എസ്, ടി എം ഇബ്രാഹിം, ഇബ്രാഹിം-ഉപ്പഞ്ഞി, മുഹമ്മദ് അജാസ്, ഷഹീ എം പി, മൊയ്തീന്‍ ഫാഹിസ്, മുഹമ്മദ് മിഥിലാജ് ടി പി, അദ്നാന്‍, റൂഷയിദ്, മുഹമ്മദ് മിസ്ബാഹ് എന്നിവര്‍ നേതൃത്വം നല്‍കി. എം എം റഹ്മാന്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, paivalika, Government, Protest, MLA, Muslim-league, Protest against citizenship amendment bill
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia