നിര്‍ദിഷ്ട തീരദേശ റോഡ് സാധ്യത നിലനില്‍ക്കുന്ന ബേക്കല്‍ സൗത്ത് ബീച്ച്- കെ ടി ഡി സി റോഡ് എട്ട് മീറ്ററുള്ളത് അഞ്ച് മീറ്ററായി ചുരുക്കാനുള്ള ബി ആര്‍ ഡി സിയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Aug 31, 2019, 20:01 IST
ബേക്കല്‍: (www.kasargodvartha.com 31.08.2019) നിര്‍ദിഷ്ട തീരദേശ റോഡ് സാധ്യത നിലനില്‍ക്കുന്ന ബേക്കല്‍ സൗത്ത് ബീച്ച്-കെ ടി ഡി സി റോഡ് എട്ട് മീറ്ററുള്ളത് അഞ്ച് മീറ്ററായി ചുരുക്കി റോഡ് നിര്‍മിക്കാനുള്ള ബി ആര്‍ ഡി സിയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡില്‍ മതിലിനോട് ചേര്‍ന്ന് ഓവുചാല്‍ പണിയുന്നതിന് പകരം മതിലില്‍നിന്ന് രണ്ട് മീറ്റര്‍ വിട്ട് ഓവുചാല്‍ നിര്‍മിക്കുന്നതിലൂടെ റോഡിന്റെ വീതി അഞ്ച് മീറ്ററായി ചുരുങ്ങുമെന്നാണ് ആക്ഷേപം.
സൗത്ത് ബീച്ചിലേക്ക് വിനോദസഞ്ചാരികളുമായി ബസിലോ മറ്റോ ആളുകള്‍ വന്നാല്‍ എതിരെ ഏതെങ്കിലും വാഹനങ്ങള്‍ കടന്നുപോകണമെങ്കില്‍ തടസ്സം നേരിടുമെന്ന് ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കളനാട് പറഞ്ഞു. ഓവുചാലിനായി ഇപ്പോള്‍ അഞ്ച് മീറ്റര്‍ വിട്ട് ഒരു മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തുവരുന്നുണ്ട്. തീരദേശ റോഡ് കടന്നുപോകേണ്ട ഇവിടെ തീരദേശ റോഡിനുള്ള തീരുമാനം നടപ്പിലായാല്‍ ഇപ്പോള്‍ കെട്ടിക്കൊണ്ടിരിക്കുന്ന ഓവുചാല്‍ പൂര്‍ണമായും പൊളിച്ചുകളയേണ്ടിവരും. ഇത് സര്‍ക്കാറിന് വലിയ നഷ്ടമാണുണ്ടാക്കുക. ബേക്കലില്‍ കെ ടി ഡി സിക്ക് ഇപ്പോള്‍ ആറ് കോട്ടേജുകള്‍ നിലവിലുണ്ട്. പുതുതായി 10 കോട്ടേജുകള്‍ കൂടി തുടങ്ങുന്നതിന്റെ നിര്‍മാണോദ്ഘാടനം അടുത്തിടെയാണ് നടന്നത്. കെ ടി ഡി സി കോട്ടേജിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കുപോലും റോഡിന് വീതിയില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കാഞ്ഞങ്ങാട് - ബേക്കല്‍ പാതയില്‍ തീരദേശ റോഡിന് കണ്ടുവെച്ചിരിക്കുന്നത് ബേക്കല്‍ റെയില്‍വേ സ്റ്റേഷന് പിറകിലുള്ള ബേക്കല്‍ സൗത്ത് ബീച്ച്- കെ ടി ഡി സി ബേക്കല്‍ ബീച്ച് ക്യാമ്പ് റോഡാണ്. അശാസ്ത്രീയമായ രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ഓവുചാല്‍ നിര്‍മാണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മതിലിനോട് ചേര്‍ന്ന് ഓവുചാല്‍ നിര്‍മിച്ചാല്‍ രണ്ട് മീറ്റര്‍ കൂടി റോഡിന് വീതി വര്‍ധിക്കുമെന്നും ഇത് ഗതാഗത തടസ്സമുണ്ടാവുന്നതിന് പരിഹാരമാകുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോഴത്തെ ഓവുചാല്‍ നിര്‍മാണം കെ ടി ഡി സിയുടെ സ്ഥാപനത്തിലേക്കും സൗത്ത് ബീച്ച് പാര്‍ക്കിലേക്കും വരുന്നവര്‍ക്കും നിര്‍ദിഷ്ട കാഞ്ഞങ്ങാട്ബേക്കല്‍ തീരദേശ റോഡിനും വലിയ തടസ്സങ്ങളാണുണ്ടാക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, news, kasaragod, Road, Strike, Kerala, Protest Against BRDC on Coastal Highway. < !- START disable copy paste -->