Protest | 'റോഡ് പൊട്ടിപ്പൊളിഞ്ഞ് 10 വർഷത്തിലേറെയായി; അധികൃതർ തിരിഞ്ഞുനോക്കുന്നില്ല'; ഗ്രാമപഞ്ചായത് സെക്രടറിയുടെ ചേംബർ ഉപരോധിച്ച് പ്രദേശവാസികൾ
Mar 12, 2024, 22:18 IST
മൊഗ്രാൽ പുത്തൂർ: (KasargodVartha) മൈൽപ്പാറ, മജൽ, ഉജിർക്കര റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി അംഗങ്ങൾ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് സെക്രടറിയുടെ ചേംബർ ഉപരോധിച്ചു. രാവിലെ 11 മണി മുതൽ തുടങ്ങിയ ഉപരോധ സമരം വൈകുന്നേരം മൂന്ന് മണി വരെ നീണ്ടുനിന്നു.
മൈൽപ്പാറ - ഉജിർക്കര റോഡ് കഴിഞ്ഞ 10 വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ പറയുന്നു. ഓടോറിക്ഷ തൊഴിലാളികൾ ഉൾപെടെയുള്ള പ്രദേശവാസികൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി നിരന്തരം സമരത്തിലാണ്. ഈ സാഹചര്യത്തിലും റോഡ് പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരവുമായി ജനകീയ സമര സമിതി രംഗത്തെത്തിയത്.
ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 18ന് റോഡ് പണി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇത് നടപ്പിലായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു. ഉപരോധ സമരത്തിന് ഖദീജ കല്ലങ്കടി, ശാലി ടീചർ, ലളിത, പ്രിയ, ശോവിത, ഗംഗ, സുമിത, സുശീല, പ്രമീള മജൽ, ഗ്രീഷ്‌മ മജൽ, റിയാസ് മജൽ, സലീം സന്ദേശം, അൻവർ കല്ലങ്കൈ, റഹിം മജൽ എന്നിവർ നേതൃത്വം നൽകി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Protest against bad condition of road.