കാപ്പില്‍പ്പുഴ സംരക്ഷണം; സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ തീരങ്ങളില്‍ കണ്ടല്‍ തൈകള്‍ നട്ടു
Oct 29, 2019, 14:36 IST
ഉദുമ: (www.kasargodvartha.com 29.10.2019) കാപ്പില്‍പ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ തീരങ്ങളില്‍ കണ്ടല്‍ തൈകള്‍ നട്ടു. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി വാര്‍ത്താ പ്രാധാന്യം നേടിയതായിരുന്നു കാപ്പില്‍പ്പുഴ. ആദ്യ തൈ നട്ടു കൊണ്ട് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി പരിപാടി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ സരുണ്‍ മരുന്നോളി, സി പി ആരതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ കണ്ടല്‍ പ്രോജക്റ്റാണ് പരിപാടിക്ക് ആവശ്യമായ തൈകള്‍ നല്‍കിയത്. വാര്‍ഡ് മെമ്പര്‍മാരായ കെ സന്തോഷ് കുമാര്‍, പ്രീന മധു, ചന്ദ്രന്‍ നാലാം വാതുക്കല്‍, കെ വി അപ്പു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Uduma, News, Kerala, Kasaragod, Protect, inauguration, Programme, Protection of Kappilpuzha in Uduma
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ സരുണ്‍ മരുന്നോളി, സി പി ആരതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ കണ്ടല്‍ പ്രോജക്റ്റാണ് പരിപാടിക്ക് ആവശ്യമായ തൈകള്‍ നല്‍കിയത്. വാര്‍ഡ് മെമ്പര്‍മാരായ കെ സന്തോഷ് കുമാര്‍, പ്രീന മധു, ചന്ദ്രന്‍ നാലാം വാതുക്കല്‍, കെ വി അപ്പു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
< !- START disable copy paste -->