സ്വത്ത് ഇടപാട്: സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു
Apr 17, 2012, 12:09 IST
കാസര്‍കോട്: സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് യുവാവ് സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ആലംപാടി കുഞ്ഞിക്കാനത്തെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ഖാദറി(32)നെയാണ് സുഹൃത്ത് കെ. സി മുഹമ്മദ് മര്‍ദ്ദിച്ചത്. ബേളയില്‍ അബ്ദുല്‍ ഖാദറും മുഹമ്മദും ചേര്‍ന്ന് സ്ഥലം എടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നാലുലക്ഷം രൂപയും രണ്ട്ലക്ഷത്തിന്റെ രണ്ട് ചെക്ക് ലീഫും നല്‍കിയെങ്കിലും സ്വത്ത് നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇത് ചോദിച്ചതിനാണ് അബ്ദുല്‍ ഖാദറിനെ മുഹമ്മദ് ക്രൂരമായി മര്‍ദ്ദിച്ചത്.
Keywords: Youth, Assault, Alampady, Kasaragod






