city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലാപത്തിന് ആഹ്വാനം ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരണം: യുവാവിന് 5000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2019) നവമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്യുംവിധം സന്ദേശം പ്രചരിപ്പിച്ച യുവാവിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) അയ്യായിരം രൂപ പിഴ അടക്കാന്‍ ശിക്ഷിച്ചു. നീലേശ്വരം മന്ദംപുറത്തെ വി സി ശരത്തിനെയാണ് (28) കോടതി ശിക്ഷിച്ചത്. എസ്ഡിടിയു സംഘടനയുടെ ജില്ലാ പ്രസിഡന്റ് പെരുമ്പള കോളിയടുക്കം മിസ്‌രിയ മന്‍സിലിലെ എ മുഹമ്മദ് അഷ്‌റഫ് (40) ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസാണ് ശരത്തിനെതിരെ കേസെടുത്തത്.

2017 ഓഗസ്റ്റ് 14ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശമാണ് കേസിനാധാരം. കലാപത്തിനു പ്രേരിപ്പിക്കും വിധം ഫെയ്‌സ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ കൊലവിളി എന്നായിരുന്നു പോസ്റ്റ്. കാസര്‍കോട്ടെ സിനാന്‍ വധക്കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാസര്‍കോട് ജെ പി കോളനിയിലെ ജ്യോതിഷിനുനേരെയുണ്ടായ വധശ്രമത്തെ തുടര്‍ന്നു കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശിയായ ഒരാള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനാകവചം ഉള്ളിടത്തോളം ജ്യോതിഷിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഫെയ്‌സ്ബുക് പേജില്‍ സന്ദേശമിട്ടിരുന്നു.

ഇതിനു മറുപടിയായാണ് മന:പൂര്‍വം കലാപത്തിനു പ്രേരിപ്പിക്കുംവിധം വി സി ശരത് സന്ദേശമിട്ടതെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയുടെയും ഫെയ്‌സ്ബുക് സന്ദേശങ്ങളുടെയും സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മുഹമ്മദ് അഷ്‌റഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കലാപത്തിന് ആഹ്വാനം ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരണം: യുവാവിന് 5000 രൂപ പിഴ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, Kasaragod, News, Social-Media, Social networks, Fine, Court order, Propaganda for riots in social media: Youth fined.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia