കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ കെ സുനില്‍ ബാബുവിന് എസ് പിയായി സ്ഥാനക്കയറ്റം
Aug 23, 2016, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2016) കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ കെ സുനില്‍ ബാബു അടക്കം സംസ്ഥാനത്ത് 13 പേര്‍ക്ക് എസ് പിയായി സ്ഥാനക്കയറ്റം. സുനില്‍ ബാബുവിനെ കോഴിക്കോട് വിജിലന്‍സ് എസ് പിയായാണ് നിയമിച്ചത്. 2008 മുതല്‍ സുനില്‍ ബാബു ഡി വൈ എസ് പിയായി സേവനമനുഷ്ടിച്ചുവരുകയായിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പിയായി ആറു മാസത്തോളം സേവനം അനുഷ്ടിച്ചു. നേരത്തെ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പിയായിരുന്നു.
1995ലായിരുന്നു എസ് ഐയായി നിയമനം ലഭിച്ചത്. 1987 മുതല്‍ പോലീസില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. 2002ലാണ് സി ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കെ വി സന്തോഷ്, ഷൗക്കത്തലി, ജിഷ വധക്കേസ് അന്വേഷിക്കുന്ന ശശിധരന്‍ തുടങ്ങി 13 പേര്‍ക്കും എസ് പിയായി പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ എടക്കാട് കാടാച്ചിറ കടമ്പൂര്‍ സ്വദേശിയാണ് സുനില്‍ ബാബു.
Keywords : Kanhangad, Kasaragod, Police, DYSP, Kozhikode, PK Sunil Babu.
കണ്ണൂര്‍ എടക്കാട് കാടാച്ചിറ കടമ്പൂര്‍ സ്വദേശിയാണ് സുനില്‍ ബാബു.
Keywords : Kanhangad, Kasaragod, Police, DYSP, Kozhikode, PK Sunil Babu.