കെ വി വേണുഗോപാല്‍, പി ബാലകൃഷ്ണന്‍ നായര്‍, എം പി വിനോദ് എന്നിവര്‍ക്ക് ഡിവൈഎസ്പിമാരായി പ്രമോഷന്‍; വേണുഗോപാല്‍ തളിപ്പറമ്പിലേക്ക്
Jan 23, 2017, 17:04 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2017) ജില്ലയില്‍ നിന്നുള്ള മൂന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി പ്രമോഷന്‍ ലഭിച്ചു. സംസ്ഥാനത്ത് 35 സിഐമാരെയാണ് പ്രമോഷന്‍ നല്‍കി ഡിവൈഎസ്പിമാരായി നിയമിച്ചത്. ഇവരടക്കം 64 പേര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ കണ്ണൂര്‍ ടൗണ്‍ സിഐ ആയി പ്രവര്‍ത്തിക്കുന്ന വേണുഗോപാല്‍ ചൊവ്വാഴ്ച തന്നെ തളിപ്പറമ്പില്‍ ഡിവൈഎസ്പിയായി ചുമതലയേല്‍ക്കും. ചീമേനി സ്വദേശിയാണ് വേണുഗോപാല്‍. കാസര്‍കോട് വിജിലന്‍സ് സിഐ ആയ ഉദുമയിലെ പി ബാലകൃഷ്ണന്‍ നായരെ കാസര്‍കോട് സ്റ്റേറ്റ്‌സ് സ്‌പെഷ്യല്‍ ബ്രാഞ്ച് (എസ്എസ്ബി) ഡിവൈഎസ്പിയായാണ് നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് ഇന്റേണല്‍ സെക്യൂരിറ്റി വിംഗില്‍ സിഐ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ബളാല്‍ സ്വദേശി എംപി വിനോദിനെ കോഴിക്കോട്ട് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെയാണ് ഡിവൈഎസ്പിയായി നിയമിച്ചിരിക്കുന്നത്.
Relayed News: ജില്ലയില്‍ നിന്നുള്ള മൂന്നു സി.ഐമാര്‍ക്ക് ഡിവൈഎസ്പിമാരായി ഉടന്‍ പ്രമോഷന്‍ ലഭിക്കും
Keywords: Kerala, kasaragod, Kanhangad, cheemeni, Police, Taliparamba, DYSP, Vigilance, CI, Promotion, Kannur, KV Venugopal, P Balakrishnan, MP Vinod, Transfer,