city-gold-ad-for-blogger

വ്യാജരേഖയുണ്ടാക്കി ഉദ്യോഗക്കയറ്റം; ബാങ്ക് പ്രസിഡണ്ടിന്റെ പരാതിയില്‍ 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, പിടിക്കപ്പെട്ടത് വര്‍ഷങ്ങള്‍ക്കു ശേഷം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/02/2017) വ്യാജരേഖയുണ്ടാക്കി ഉദ്യോഗക്കയറ്റം നേടിയ രണ്ടു പേര്‍ക്കെതിരെ ബാങ്ക് പ്രസിഡണ്ടിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഹൊസ്ദുര്‍ഗ് കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ മുന്‍ സെക്രട്ടറി കുറുന്തൂരിലെ ജോയി, ബ്രാഞ്ച് മാനേജരായ മേലടുക്കത്തെ ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാങ്ക് പ്രസിഡണ്ട് കെ വി നാരായണന്റെ പരാതിയിലാണ് കേസ്.

1980 ലാണ് ജോയി ബാങ്കില്‍ ജോലി ആരംഭിച്ചത്. പിന്നീട് ഉദ്യോഗക്കയറ്റം ലഭിച്ച് ബാങ്ക് സെക്രട്ടറിയാവുകയായിരുന്നു. 1984 ലാണ് ചന്ദ്രന്‍ പ്യൂണ്‍ തസ്തികയില്‍ ജോലിക്ക് കയറിയത്. ഉദ്യോഗക്കയറ്റത്തിലൂടെ ബാങ്കിന്റെ മാനേജര്‍ പദവിയിലെത്തുകയുമായിരുന്നു. എന്നാല്‍ ഉദ്യോഗക്കയറ്റം ലഭിക്കാന്‍ ഇവര്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുകയായിരുന്നു.

തലശേരിയിലെ ഒരു പ്രമുഖ പാരലല്‍ കോളേജില്‍ നിന്നുള്ള ബികോം സര്‍ട്ടിഫിക്കറ്റാണ് ജോയിയും ചന്ദ്രനും വ്യാജമായുണ്ടാക്കിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുമാസം മുമ്പ് അന്വേഷണ വിധേയമായി ഇവരെ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കൃത്രിമ രേഖ ചമച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
വ്യാജരേഖയുണ്ടാക്കി ഉദ്യോഗക്കയറ്റം; ബാങ്ക് പ്രസിഡണ്ടിന്റെ പരാതിയില്‍ 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, പിടിക്കപ്പെട്ടത് വര്‍ഷങ്ങള്‍ക്കു ശേഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, Police, case, Police, complaint, Promotion after fake document submission; case against 2.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia