മുട്ടയുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പൗള്‍ട്രി കോര്‍പറേഷന്റെ 'നഗരപ്രിയ'; സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ട് നടന്നു
Apr 29, 2015, 16:27 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) സംസ്ഥാനത്ത് മുട്ടയുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പൗള്‍ട്രി വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നഗരപ്രദേശങ്ങളില്‍ 'നഗരപ്രിയ' എന്ന പുതിയ പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ട് നടന്നു. 1,700 രൂപയുടെ ഈ പദ്ധതി 850 രൂപ അടച്ച് ചേരുന്നുവര്‍ക്ക് കോഴിക്കുഞ്ഞുങ്ങള്‍, കൂട്. തീറ്റ, മരുന്ന് എന്നിവ സൗജന്യ നിരക്കില്‍ നല്‍കുന്നതാണ് പദ്ധതി.
ഓരോ നഗരസഭയിലും 1,000 പേരെ വീതം ഗുണഭോക്താക്കളായി കണ്ടെത്താനാണ് തീരുമാനം. കാസര്‍കോട് നഗരസഭയില്‍ ഇതിനകം 827 ഗുണഭോക്താക്കള്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒന്നാം ഘട്ടമായി 500 പേര്‍ക്കാണ് കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്തത്. അണങ്കൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ചെയര്‍മാന്‍ ചേമ്പര്‍ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ ടി.ഇ അബ്ദുല്ല നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ അധ്യക്ഷത വഹിച്ചു.
ഡി.പി.സി. അംഗം എ. അബ്ദുര്‍ റഹ് മാന്‍, ആയിഷത്ത് റുമൈസ, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞിമാസ്റ്റര്‍, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കൗണ്‍സിലര്‍മാരായ എം. ശ്രീലത, ഖാലിദ് പച്ചക്കാട്, മജീദ് കൊല്ലമ്പാടി, എം. ഖലാവദി, സന്ധ്യമല്ല്യ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. അബ്ബാസ് ബീഗം സ്വാഗതവും ഫീല്‍ഡ് ഓഫീസര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.
Also Read:
നേപ്പാള്‍ ഭൂകമ്പം അമ്പതിനായിരത്തോളം ഗര്‍ഭിണികളെ ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ
Keywords: Kasaragod, Kerala, Inauguration, Register, Poultry, Nagarapriya, Project to Improve Poultry.
Advertisement: