city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് നിരവധി പദ്ധതി: മന്ത്രി അനില്‍കുമാര്‍

മഞ്ചേശ്വരം: പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് പട്ടികജാതി - പട്ടികവര്‍ക വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ വ്യക്തമാക്കി. സാമൂഹിക പരിഷ്‌ക്കരണത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസത്തിന് മകച്ച പങ്കാണുള്ളത്.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ: കോളജിനു സമീപം 2.19 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തെ മാറ്റങ്ങളിലെല്ലാം വിദ്യാഭ്യാസത്തിലൂടെയാണ് നിര്‍വഹിക്കപ്പെട്ടത്. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് പല പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ പുരോഗതിക്കാണ് ഏറെ പ്രാമുഖ്യം നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് സംവരണവും ആനുകൂല്യങ്ങളും നല്‍കാന്‍ മുന്നോട്ട് വന്നത് സമൂഹത്തിന്റെ നില മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ട്.

പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് നിരവധി പദ്ധതി: മന്ത്രി അനില്‍കുമാര്‍
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം മന്ത്രി എ.പി അനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പ്രതിമാസ ഭക്ഷണ ചെലവ് 1500 രൂപയില്‍ നിന്നും 2000 രൂപയായി ഉടനെ വര്‍ധിപ്പിക്കുമെന്നും സ്റ്റൈപ്പന്റ് ലംപ്‌സം ഗ്രാന്റ് നിരക്കുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്റ്റൈപ്പന്റ് ലംപ്‌സം ഗ്രാന്റ് നിരക്കുകള്‍ 100 ശതമാനത്തിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന് ധനസാഹയം നല്‍കുന്നു.

പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് നിരവധി പദ്ധതി: മന്ത്രി അനില്‍കുമാര്‍

കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മുഖേന നിര്‍മിച്ച ഹോസ്റ്റലില്‍ 60 വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഉന്നത നിലയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച കെട്ടിടം സമയത്തിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്തി പറഞ്ഞു.

പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് നിരവധി പദ്ധതി: മന്ത്രി അനില്‍കുമാര്‍

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്രത്ത് ജഹാന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മമത ദിവാകര്‍, ജില്ലാ പഞ്ചായത്തംഗം എ.കെ.എം. അഷ്‌റഫ്, ബ്ലോക്ക് മെമ്പര്‍ സുഹ്‌റ, എം.എസ് ശങ്കര, വാര്‍ഡ് മെമ്പര്‍ യാദവ ബഡാജെ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം പി. രാമചന്ദ്രന്‍, ജി.പി.എം. ഗവ: കോളജ് പിന്‍സിപ്പാള്‍ ഡോ. കെ. അജിതാദേവി, എ.എ. കയ്യംകൂടല്‍, ബി.വി. രാജന്‍, ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ സി.എം. പ്രമോദ് റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. കിഷോര്‍ സ്വാഗതവും, ചീഫ് പബ്ലിസിറ്റി ഓഫീസര്‍ കെ. രഘു നന്ദിയും പറഞ്ഞു.

Keywords: Post metric hostel, Inauguration, Minister, A.P.Anil Kumar, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia