പണസഞ്ചിയില്‍ ഒളിപ്പിച്ച് പാന്‍പരാഗ്; വിദ്യാര്‍ത്ഥികളെ മുന്നിലിറക്കി വില്പന
Aug 8, 2012, 11:51 IST
![]() |
പിടിച്ചെടുത്ത പാന്‍പരാഗുകള്‍ എസ്.ഐ.
ബിജുലാലിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു
|
അരയില്‍ കെട്ടിവെക്കാന്‍ പാകത്തിലുള്ള പണസഞ്ചിയിലാണ് പാന്‍പരാഗുകള്‍ ഒളിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇതിനകത്ത് പാന്‍പരാഗ് ഉണ്ടോ എന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. സ്ഥിരമായി പാന്‍പരാഗ് വാങ്ങുന്നവര്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയും പാന്‍പരാഗ് എത്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പാന്‍പരാഗ് വില്‍പ്പനക്ക് നിരവധി ഏജന്റുമാര്‍ രംഗത്തുണ്ട്. കുട്ടികളെ കൂടാതെ മുതിര്‍ന്നവരും പാന്‍പരാഗുകള്‍ രഹസ്യമായി വില്പനനടത്തുന്നു. തീവണ്ടികളില്‍ പാര്‍സലായാണ് പാന്‍പരാഗുകള്‍ റെയില്വേസ്റ്റേഷനുകളില് എത്തിക്കുന്നത്. രണ്ട് രൂപ വിലയുള്ള പാന്‍പരാഗിന് 10 ഉം, 15 ഉം രൂപയാണ് വാങ്ങുന്നത്. കേരളത്തില്‍ പാന്‍പരാഗ് വില്പന നിരോധിച്ചതോടെ വന്മാഫിയാസംഘം തന്നെ പുതിയ കള്ളക്കടത്തിനും വില്പനയ്ക്കും രംഗത്തുവന്നിട്ടുണ്ട്.

പാന്‍പരാഗ് പിടികൂടിയാല്‍ തന്നെ കാര്യമായ ശിക്ഷയൊന്നും ലഭിക്കാത്തതുകൊണ്ട് കൂടുതല്‍പേര്‍ പുതിയതൊഴിലിനിറങ്ങിയിട്ടുണ്ട്. കുട്ടികളെ പിടികൂടിയാല്‍ പലപ്പോഴും പോലീസ് ഒരു താക്കീതോ രക്ഷിതാക്കളെ വരുത്തി അവരോട് കാര്യംപറഞ്ഞ് വിട്ടയക്കുകയോയാണ് പതിവ്. ദിവസവും നല്ലവരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ ചില രക്ഷിതാക്കളുടെ ഒത്താശയോടെയും കുട്ടികള്‍ പാന്‍പരാഗ് വില്പനയ്ക്ക് ഇറങ്ങുന്നുണ്ട്.
പാന്‍പരാഗിന്റെ നിരോധനം നിലവില്‍വന്ന് മാസംരണ്ട്കഴിഞ്ഞിട്ടും പാന്‍പരാഗിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തുടക്കത്തില്‍ ഏതാനും ദിവസങ്ങളില്‍ പോലീസും ആരോഗ്യവിഭാഗവും നടപടി കര്‍ശനമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ നടപടി പേരിനുമാത്രമായതോടെ പാന്‍പരാഗിന്റെ വില്പന കൂടുതല്‍ ശക്തമായിരിക്കുകയാണ്. സ്കഌകള്ക്കും കോളേജുകള്‍ക്കും സമീപത്തെ കടകളിലാണ് പാന്‍പരാഗ് വില്പന ഏറ്റവുംകൂടുതല്‍ നടക്കുന്നത്.
Keywords: Kasaragod, Police, Student, Busstand, Panmasala, Seized