city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷയ കേന്ദ്രങ്ങളില്‍ ഉല്പന്ന സേവനനികുതി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.01.2017) കാസര്‍കോട് വാണിജ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാറ്റ് നികുതിദായകരും (വ്യാപാരികള്‍, ഡിസ്ട്രിബ്യൂട്ടര്‍ തുടങ്ങിയവര്‍) വര്‍ക്‌സ് കോണ്‍ട്രാക്ടര്‍മാരും ആഡംബര നികുതിദായകരുടെയും രജിസ്‌ട്രേഷന്‍ ജിഎസ്ടി സംവിധാനത്തിലേക്ക് ഈ മാസം 15 നകം  മൈഗ്രേറ്റ് ചെയ്യേണ്ടതാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന വാണിജ്യനികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉല്‍പന്ന സേവന നികുതി രജിസ്‌ട്രേഷന്‍ (ജിഎസ്ടി) അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. വ്യാപാരികള്‍ വിവരം നല്‍കുന്നതിനായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുളള അവസാന തീയതി ഈ മാസം 15 ആണ്. വ്യാപാരികള്‍ രജിസ്‌ട്രേഷനാവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉളള വ്യാപാരികള്‍ അവരുടെ വിവരങ്ങള്‍ ഉല്‍പന്ന സേവന നികുതി സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ലോഗിന്‍ ഐഡിയും പാസ്‌വേഡും സഹിതം അക്ഷയ കേന്ദ്രത്തിലെത്തണം.

അക്ഷയ കേന്ദ്രങ്ങളില്‍ ഉല്പന്ന സേവനനികുതി രജിസ്‌ട്രേഷന്‍ ആരംഭിച്ചു


കൂടുതല്‍ വിവരങ്ങള്‍ക്ക് വാണിജ്യനികുതി ഓഫീസുമായോ ഹെല്‍പ്പ് ഡെസ്‌കുമായോ ബന്ധപ്പെടുക. ഫോണ്‍ 04994 256820.

Keywords:  Kerala, kasaragod, Akshayakendra, Registration, online-registration, tradesman, Tax, Help Desk, GST, Commerce tax, Product service tax registration started 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia