കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു: രമേശ് ചെന്നിത്തല
Apr 19, 2012, 17:01 IST

നീലേശ്വരം: കോണ്‍ഗ്രസിലിപ്പോള്‍ യാതൊരു പ്രശ്നങ്ങളൊന്നമില്ലെന്നും ഇതൊക്കെ രമ്യമായി പരിഹരിച്ചുവെന്നും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നീലേശ്വരത്ത് എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ 16-ാംചരമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറവത്ത് സംഭവിച്ചതുപോലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കോണ്‍ഗ്രസ് യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ എപ്പോഴും സജ്ജമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. സിപിഎമ്മില്‍ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. അവിടെ സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രകടനങ്ങളും നടത്തി.
ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ നെയ്യാറ്റിന്‍ കരയില്‍ സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. ഡോക്ടര്‍ വി ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.എസ് ഈശ്വരയ്യരെ ചടങ്ങില്‍ അനുമോദിച്ചു. അഡ്വ സി കെ ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ വെളുത്തമ്പു, പി ഗംഗാധരന്‍ നായര്‍, കെ നീലകണ്ഠന്‍, എം രാധാകൃഷ്ണന്‍നാ യര്‍, ടി രാമചന്ദ്രന്‍, കെ.വി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി സുകുമാരന്‍ നായര്‍ സ്വാഗതവും എം ദാമോദരന്‍ നന്ദിയും പറഞ്ഞു.
Keywords: Ramesh-Chennithala, Nileshwaram, Kasaragod