city-gold-ad-for-blogger

എഫ്.സി.ഐ കയറ്റിറക്ക് തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചു

എഫ്.സി.ഐ കയറ്റിറക്ക് തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചു
നീലേശ്വരം: നീലേശ്വരം എഫ്.സി.ഐയിലെ ഭക്ഷ്യധാന്യ കയറ്റിറക്ക് സംബന്ധിച്ചുള്ള തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചു. റേഷന്‍ കയറ്റിറക്ക് ഉടന്‍ തന്നെ ആരംഭിക്കുവാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ടവരുടെ ഒരു ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ അഡ്വ.എം.സി.ജോസ്, എഫ്.സി.ഐ വര്‍ക്കേര്‍സ് യൂണിയന്‍ പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, സെക്രട്ടറി സുധാകരന്‍, അഡീ.ജില്ലാ മജിസ്ട്രേറ്റ് എച്ച്.ദിനേശന്‍, ജില്ലാ സപ്ളൈ ഓഫീസര്‍ കെ.എം.മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Keywords: FCI, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia