കാമുകനോടൊപ്പം വീടുവിട്ട വീട്ടമ്മയെ കണ്ടെത്താന്‍ കണ്ണൂരില്‍ അന്വേഷണം
Apr 17, 2012, 17:05 IST
ചിറ്റാരിക്കാല്‍: മൂന്നുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുളിങ്ങോത്തെ വസ്ത്ര വ്യാപാരിയായ പാലാവയല്‍ ചവറഗിരിയിലെ ബാബുവിന്റെ ഭാര്യ സിജി(39)യാണ് കാമുകനായ കണ്ണൂര്‍ നടുവിലെ ജെയ്‌സണി(24) നോടൊപ്പം കഴിഞ്ഞ ദിവസം രാവിലെ ഒളിച്ചോടിയത്. മൂന്നുമക്കളെ വീട്ടില്‍ തനിച്ചാക്കിയാണ് സിജി ജെയ്‌സണിനൊപ്പം പോയത്.
റബ്ബര്‍ ടാപ്പിംങ് തൊഴിലാളിയായ ജെയ്‌സണെ ചവറഗിരിയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സിജി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഭര്‍ത്താവ് ബാബുവിന്റെ പരാതി പ്രകാരമാണ് സിജിയുടെ തിരോധാനം സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. സിജിയെയും കാമുകനെയും കണ്ടെത്താന്‍ കണ്ണൂരിലെ നടുവില്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
സിജിയെയും കൊണ്ട് ജെയ്‌സണ്‍ നടുവിലെ വീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Keywords: Chettumkuzhi, Kasaragod, Housewife, Missing