വിദ്യാര്‍ത്ഥിയെ അക്രമിച്ച പ്രതികളെ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതം
Dec 18, 2012, 23:27 IST

കാസര്‍കോട്: പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ അക്രമിച്ച് റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചെമനാട് ഗവ.ഹയര്‍സെകന്ററി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥി ബേനൂരിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷിബിന്‍ ഷെരീഫിനെ(14)യാണ് ഡിസംബര്‍ 14 ന് രാവിലെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗം സംഘം ആക്രമിച്ചത്.
മര്‍ദിച്ച് അവശനാക്കിയ ശേഷം ദേഹമാസകലം ബ്ലേഡുകൊണ്ട് കീറി റോഡില്‍ തള്ളി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പ്രതികളെകുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തതാണ് ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Related News
പെരുമ്പളയില്‍ വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ സംഘം ബ്ലേഡുകൊണ്ട് കീറി മുറിവേല്പിച്ചു
Keywords : Kasaragod, Student, Attack, Hospital, Police, Shibin Shareef, Chemanad, Road, Helmet, Bike, Abdul Khader, Blade, Accuse, Case, Kerala, Malayalam N ews.