city-gold-ad-for-blogger

കിടപ്പിലായ പിതാവിനെ കബളിപ്പിച്ചു കോടികളുടെ സ്വത്ത് തട്ടിയ മകനെതിരെ സഹോദരന്റെ പരാതിയില്‍ അന്വേഷണം

മുള്ളേരിയ: (www.kasargodvartha.com 29.09.2014) അസുഖം ബാധിച്ച് കിടപ്പിലായ വൃദ്ധ പിതാവിനെ കബളിപ്പിച്ച് കോടികളുടെ സ്വത്ത് കൈക്കലാക്കിയ മകനും കൂട്ടാളികള്‍ക്കുമെതിരെ സഹോദരന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി. മുള്ളേരിയ ആദൂര്‍ പള്ളം എ.എം.എ. മന്‍സിലിലെ എ.എം. മുഹമ്മദ് കുഞ്ഞി (47)യുടെ പരാതിയില്‍ ഇളയ സഹോദരന്‍ എ.എം. ഹുസൈനാര്‍ (42), ഭാര്യ ജുനൈദ (30), ജുനൈദയുടെ സഹോദരന്‍ ബോവിക്കാനത്തെ എം. അബ്ദുല്‍ താജു (40), ഹുസൈനാറിന്റെ വേലക്കാരായ ആലന്തടുക്കയിലെ എ. രമേശന്‍ (40), മുളിയാര്‍ പാറപ്പീടിക ഹൗസിലെ എസ്. ഷാജി (40) എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആദൂര്‍ പോലീസിനു നിര്‍ദേശം നല്‍കിയത്.

ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. മുള്ളേരിയയിലെ പരേതനായ എ.എം. അബൂബക്കര്‍ഹാജിയുടെ മക്കളാണ് പരാതിക്കാരനായ മുഹമ്മദ് കുഞ്ഞിയും എതിര്‍ കക്ഷികളിലൊരാളായ എ.എം. ഹസൈനാറും. അബൂബക്കര്‍ ഹാജി മെയ് ഏഴിനാണ് മരണപ്പെട്ടത്. പക്ഷാഘാതം പിടിപെട്ടും കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടും നട്ടെല്ലിനു ക്ഷതമേറ്റും കിടപ്പിലായ അബൂബക്കര്‍ ഹാജിയുടെ വ്യാജ ഒപ്പിട്ട് 2012 ജൂണ്‍ 10ന് അദ്ദേഹത്തിന്റെ പേരില്‍ മുള്ളേരിയ ടൗണിലുള്ള 10 കോടി രൂപ വില വരുന്ന 51 സെന്റ് സ്ഥലവും 41 കടമുറികള്‍ അടങ്ങിയ കെട്ടിടവും ഹുസൈന്‍, മറ്റുള്ളവരുടെ സഹായത്തോടെ തട്ടിയെടുത്തുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി.

ജൂണ്‍ 25ന് കാറഡുക്ക പഞ്ചായത്ത് ഓഫീസില്‍ നിന്നു ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിലെ പിഴവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പിതാവിനു അയച്ച കത്ത് പോസ്റ്റുമാന്‍ മുഹമ്മദ്കുഞ്ഞിയുടെ കൈയില്‍ നല്‍കിയപ്പോഴാണ് സ്ഥലം ഹുസൈനാര്‍ കൈവശപ്പെടുത്തിയതായി മനസിലായതെന്ന് മുഹമ്മദ്കുഞ്ഞി പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആധാരവും രേഖകളും കണ്ടെത്തിയതെന്നും അഡ്വ. പി.എ. ഫൈസല്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കിടപ്പിലായ പിതാവിനെ കബളിപ്പിച്ചു കോടികളുടെ സ്വത്ത് തട്ടിയ മകനെതിരെ സഹോദരന്റെ പരാതിയില്‍ അന്വേഷണം


Keywords : Kasaragod, Mulleria, Police, Complaint, Case, Brothers, AM Muhammed Kunhi, AM Hussainar, Probe against brother on complaint of cheating. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia